ദോഹ. മതജാതിരാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഖത്തർ മലയാളികളുടെ പേസ്ബുക്ക് കൂട്ടായ്മയായ ദോഹ മലയാളീസ് പതിനായിരത്തിന്റെ നിറവിൽ. മലപ്പുറത്തുകാരനായ ഹബീബ് വി റഹ്മാനും തൃശൂർകാരനായ സായി പ്രസാദും നേതൃത്വം നൽകുന്ന ഈ കൂട്ടായ്മ ഖത്തറിലെ മലയാളികൾക്ക് സാധ്യമാകുന്ന ദിശാബോധവും മാർഗനിർദേശവും നൽകിയാണ് മുന്നേറുന്നത്.

ക്യൂജോബ്‌സ് എന്ന പേരിൽ രൂപീകരിച്ച വാട്‌സ്അപ്പ് കൂട്ടായ്മയാണ് പ്രവർത്തനം വിപുലീകരിക്കുന്നതിൻെ ഭാഗമായി 4 വർഷം മുമ്പ് ഫേസ് ബുക്ക് കൂട്ടായ്മയായി മാറിയതെന്ന് അഡ്‌മിൻ ഹബീബ് വി റഹ്മാൻ പറഞ്ഞു.

ദോഹ മലയാളീസ് എന്ന ഗ്രൂപ്പ് ഇന്ന് 10000 അംഗങ്ങളുടെ ഒരു വലിയ ഗ്രൂപ്പ് ആയി മാറിയിരിക്കുന്നു. നിരവധി പോസ്റ്റുകൾ ദിവസവും ഗ്രൂപ്പിൽ വരുന്നുണ്ട് ഒരു വിധം അനുയോജ്യമായ എല്ലാ പോസ്റ്റുകളും അപ്രൂവ് ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഖത്തറിൽ ജോലി ചെയ്യുന്ന, അല്ലെങ്കിൽ ജോലി ചെയ്തിരുന്ന, ഇങ്ങോട്ട് വരാൻ തയ്യാറെടുക്കുന്ന മലയാളികളെ മാത്രം ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഖത്തർ മലയാളികളുടെ തൊഴിൽ അന്വേഷണങ്ങൾക്കും ബിസിനസ്സുകൾ പരിചയപ്പെടുത്താനും കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും അവസരമൊരുക്കും. എല്ലാ നല്ല ഉദേശ്യങ്ങൾക്കും കൂടെ നിൽക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഗ്രൂപ്പിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായി അഡ്‌മിൻ വ്യക്തമാക്കി