- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സിദ്‌റ മെഡിക്കൽ സെന്ററിൽ നിന്ന് ഈ മാസം പിരിച്ചുവിടുന്നത് 200 ലധികം പേരെ; ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ ആശങ്കയിലാക്കി സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികൾ തുടരുന്നു
എണ്ണവില ഇടിഞ്ഞതോടെ ഖത്തറിൽ സ്ഥാപനങ്ങൾ പിരിച്ചുവിടൽ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാന ഓയിൽ കമ്പനികളിൽ പിരിച്ചുവടിൽ നടപടി വന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യത്തെപ്രമുഖ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികൾ തുടരുന്നതായാണ് സൂചന . രാജ്യത്ത് വിപുലമായ സംവിധാനങ്ങളോടെ വരുന്ന സിദ്‌റ മെഡിക്കൽ സെന്ററിൽ നി
എണ്ണവില ഇടിഞ്ഞതോടെ ഖത്തറിൽ സ്ഥാപനങ്ങൾ പിരിച്ചുവിടൽ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാന ഓയിൽ കമ്പനികളിൽ പിരിച്ചുവടിൽ നടപടി വന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യത്തെപ്രമുഖ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികൾ തുടരുന്നതായാണ് സൂചന .
രാജ്യത്ത് വിപുലമായ സംവിധാനങ്ങളോടെ വരുന്ന സിദ്‌റ മെഡിക്കൽ സെന്ററിൽ നിന്ന് മാത്രം ഈ മാസം അവസാനത്തോടെ 200 ലധികം ജീവനക്കാരെ പിരിച്ചുവിടും . ജീവനക്കാർക്ക് ലഭിച്ച മെമോയിലാണ് സ്ഥാപനത്തിൽ വരുന്ന പുതിയ ക്രമീകരണങ്ങളെക്കുറിച്ച് അറിയിച്ചത്.
ജീവനക്കാരുടെ എണ്ണം ക്രമീകരിച്ചുുകൊണ്ട് ഖത്തറിലെ എണ്ണമേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആരംഭിച്ച പുനക്രമീകരണ നടപടികൾ തന്നെയാണ് ഇപ്പോൾ മറ്റു സ്ഥാപനങ്ങളും കൈക്കൊണ്ട് വരുന്നത് . വിപുലമായ സംവിധാനങ്ങളോടെ വരുന്ന രാജ്യത്തെ പ്രധാന മെഡിക്കൽ സെന്ററായ സിദ്‌റ 2011 ൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല അതിനു മുമ്പുതന്നെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ കുറക്കാനാണ് തീരുമാനം.
സ്ഥാപനത്തിന്റെ സാമ്പത്തിക വിഭാഗം മേധാവി ടിം കാർമാക് കഴിഞ്ഞ ദിവസം ജീവനക്കാർക്ക് നൽകിയ മെമോയിലാണ് ജോലിക്കാരുടെ എണ്ണം കുറക്കുന്ന കാര്യം വ്യക്തമാക്കിയത്. കരാറടിസ്ഥാനത്തിൽ നിയമിച്ച പലരുടെയും കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനവും സിദ്‌റ അധികൃതർ കൈകൊണ്ടിട്ടുണ്ട് . ചെലവു ചുരുക്കൽ നടപടികൾ വ്യാപകമവുന്നതോടെ മലയാളികളുൾപ്പെടെയുള്ള ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ ആശങ്കയിലാണ്.