ദോഹ: ദോഹ മെട്രോയുടെ പരീക്ഷണഓട്ടം വിജയകരമായി നടത്തി. വേഗത്തിൽ പായുന്ന മെട്രോയുടെ വീഡിയോ സോഷ്യൽമീഡിയ വഴിയും പ്രചരിക്കുകയാണ്. കുറഞ്ഞദൂരത്തിൽ തീവണ്ടി ഓടുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞമാസമാണ് മെട്രോക്കാവശ്യമായ തീവണ്ടികൾ ദോഹയിൽ എത്തിച്ചു തുടങ്ങിയത്. മൊത്തം 75 തീവണ്ടികളാണ് മെട്രോയിൽ ഉപയോഗിക്കുന്നത്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ നാലെണ്ണമാണ് കഴിഞ്ഞമാസം എത്തിയത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസുകളിലൊന്നെന്ന ബഹുമതിയും ദോഹ മെട്രോക്ക് സ്വന്തമാകും. മണിക്കൂറിൽ നൂറ്ു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ദോഹ മെട്രോ മധ്യപൂർവമേഖലയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസെന്ന സവിശേഷതയും സ്വന്തമാക്കും.