ദോഹ:  ഉപയോഗശൂന്യമായ 2652 കിലോഗ്രാം പഴങ്ങൾ ദോഹ മുൻസിപ്പാലിറ്റി ഇൻസ്‌പെക്ടർമാർ പിടിച്ചെടുത്ത് നശിപ്പിച്ചു. സെൻട്രൽ മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച പഴങ്ങളാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് പരിശോധനയിൽ മനസ്സിലാക്കിയതിനെ തുടർന്ന് അധികൃതർപിടിച്ചെടുത്തത്.

13 കിലോഗ്രാം വീതം വരുന്ന 110 ബോക്‌സ് വാഴപ്പഴം, 3 കിലോഗ്രാം വീതം വരുന്ന 23 പെട്ടി വെണ്ണപ്പഴം, 13 കിലോ വീതം ഭാരം വരുന്ന 7 പെട്ടി ആപ്പിൾ, 3 കിലോഗ്രാം വീതം വരുന്ന 74 പെട്ടി അത്തിപ്പഴം എന്നിവയാണ് നശിപ്പിക്കപ്പെട്ടതെന്ന് മുൻസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ്ങ് മന്ത്രാലയം ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് മുഖേന വ്യക്തമാക്കി.

പഴവർഗങ്ങളിൽ മായം കലർത്തുന്നത് വ്യാപകമായതോടെ വിശ്വസിച്ച് പഴങ്ങൾ കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് നിവാസികൾ പരാതിപ്പെടുന്നത്.