ദോഹ: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിക്കൊണ്ട് മുനിസിപ്പാലിറ്റികൾ. ഭക്ഷ്യയോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ആഹാപദാർഥങ്ങൾ വിപണിയിൽ നിന്നു മാറ്റുന്നതിന്റെ ഭാഗമായി ദോഹ മുനിസിപ്പാലിറ്റിയും അൽ റയാൻ മുനിസിപ്പാലിറ്റിയും കടകളിലും ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യപരിശോധന കർശനമാക്കിയിരിക്കുകയാണ്.

ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയെ തുടർന്ന് ദോഹ മുനിസിപ്പാലിറ്റി 98.086 ടൺ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇവിടെ തന്നെ 31 നിയമലംഘകരേയും പിടികൂടിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയിലാകമാനം 437 പരിശോധനകളാണ് അധികൃതർ നടത്തിയത്.
ഈ വർഷം ആദ്യപകുതിയിൽ അൽ റയാൻ മുനിസിപ്പാലിറ്റി മൊത്തം 18,000 ട്രാൻസാക്ഷനുകളാണ് നടത്തിയത്. 1592 പെർമിറ്റ് ലൈസൻസുകളും 154 പെർമിറ്റുകളും മെയിന്റനൻസ് പെർമിറ്റുകളും മറ്റും ഇതിൽ ഉൾപ്പെടും.