ദോഹ:  അങ്ങനെ രണ്ടു വർഷത്തോളം നീണ്ട വോട്ടിങിലൂടെ ദോഹയും അത്ഭുത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി.  മ്യൂണിക്കിലുള്ള ന്യൂ 7വണ്ടേഴ്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ബെർണാഡ് വെ ബെറാണ് അത്ഭുത നഗരങ്ങളുടെ പട്ടിക ദുബായിൽ പ്രഖ്യാപിച്ചത്. 220 രാജ്യങ്ങളിലെ 1,200 നഗരങ്ങളുമായി രണ്ടുവർഷം നീണ്ട ഓൺലൈൻ വോട്ടെടുപ്പിനൊടുവിലാണു ഫലം പ്രഖ്യാപിച്ചത്.

ബെയ്‌റൂത്ത്(ലബ്‌നാൻ), ഡർബൻ(ദക്ഷിണാഫ്രിക്ക), ഹവാന(ക്യൂബ), ക്വാലാലംപൂർ(മലേസ്യ), ലാപാസ്(ബൊളീവിയ), വിഗാൻ (ഫിലിപ്പീൻസ്)  എന്നിവയാണു തിരഞ്ഞെടുക്കപ്പെട്ട മറ്റു നഗരങ്ങൾ. കഴിഞ്ഞ ദിവസം ദുബയിൽ ന്യൂ7വണേ്ടഴ്‌സ് സ്ഥാപക പ്രസിഡന്റ് ബെർണാഡ് വെബർ ആണ് പ്രഖ്യാപനം നടത്തിയത്.

അവസാന 14 നഗരങ്ങളുടെ പട്ടികയിൽ ബാഴ്‌സലോണ, ഷിക്കാഗോ, ലണ്ടൻ, മെക്‌സിക്കോ സിറ്റി, പെർത്ത്, ക്വിറ്റോ, റെയ്ജാവിക് എന്നിവയും ഉണ്ടായിരുന്നു. ന്യൂ7വണേ്ടഴ്‌സ് ഓഫ് നാച്വർ, ന്യൂ7വണേ്ടഴ്‌സ് ഓഫ് ദി വേൾഡ് എന്നിവയ്ക്കു ശേഷമാണ് നഗരങ്ങൾ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു നടന്നത്.

സാംസ്‌കാരിക, പരിസ്ഥിതി, സാമ്പത്തിക, ടൂറിസം രംഗത്ത് സുസ്ഥിര വികസനത്തിനുള്ള ശേഷി, വളരുന്നതോടൊപ്പം തന്നെ ചരിത്ര
പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള ശേഷി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
അടിസ്ഥാന വികസനം, ജീവിതം, തൊഴിൽ, വിനോദം എന്നിവയ്ക്കുള്ള സ്ഥലസൗകര്യത്തിൽ സമതുലിതത്വം ലക്ഷ്യമിടുന്ന നഗര വികസന
പദ്ധതിയും മാനദണ്ഡങ്ങളിൽപ്പെടുത്തിയിരുന്നു.