- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹ സോൺ സാഹിത്യോത്സവ് സിറ്റി സെക്ടർ ജേതാക്കൾ
ദോഹ: രിസാല സ്റ്റഡി സർക്കിൾ ദോഹ സോൺ സാഹിത്യോത്സവ് 2014 സിറ്റി സെക്ടർ ജേതാക്കളായി. ജൈദ, എയർപ്പോർട്ട് സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബുർദ്ധ ആലാപനം, കഥാരചന, കവിതാ രചന, മാപ്പിളപ്പാട്ട്, ജലഛായം, വാർത്തയെഴുത്ത് തുടങ്ങി നാൽപ്പതോളം ഇനങ്ങളിൽ നൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. ഇസ്ലാമിക് എക്‌സ്‌ചേഞ്ച് ഓവറോൾ ട്രോഫ
ദോഹ: രിസാല സ്റ്റഡി സർക്കിൾ ദോഹ സോൺ സാഹിത്യോത്സവ് 2014 സിറ്റി സെക്ടർ ജേതാക്കളായി. ജൈദ, എയർപ്പോർട്ട് സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബുർദ്ധ ആലാപനം, കഥാരചന, കവിതാ രചന, മാപ്പിളപ്പാട്ട്, ജലഛായം, വാർത്തയെഴുത്ത് തുടങ്ങി നാൽപ്പതോളം ഇനങ്ങളിൽ നൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. ഇസ്ലാമിക് എക്‌സ്‌ചേഞ്ച് ഓവറോൾ ട്രോഫി, ഓവറോൾ യൂണിറ്റ് ട്രോഫി, റണ്ണർഅപ്പ് ട്രോഫി എന്നിവ യഥാക്രമം ഖത്തർ ഐസിഎഫ് ദേശീയ വൈസ് പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര, ഇസ്ലാമിക് എക്‌സ്‌ചേഞ്ച് മാനേജർ അബ്ദുൾസലാം പാനൂർ, നാഷണൽ കൾച്ചറൽ കൺവീനർ ബഷീർ വടക്കൂട്ട് എന്നിവർ ജേതാക്കൾക്ക് സമ്മാനിച്ചു. നാഷണൽ ഫിനാൻസ് കൺവീനർ മുഹിയദ്ധീൻ ഇരിങ്ങല്ലൂർ വിജയികളെ പ്രഖ്യാപിച്ചു.
അഹ്മദ് സഖാഫി പേരാമ്പ്ര അനുമോദന പ്രഭാഷണം നടത്തി. സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങിയ ദഫ് പ്രദർശനത്തിന് ത്വാഹ പേരാമ്പ്ര നേതൃത്വം നൽകി. രാവിലെ എട്ട് മണിക്ക് തുടക്കം കുറിച്ച് പരിപാടി രാത്രി പതിനൊന്ന് മണി വരെ നീണ്ടുനിന്നു. സോൺ ചെയർമാൻ ബഷീർ നിസാമിയുടെ അധ്യക്ഷതയിൽ ആർ.എസ്.സി ദേശീയ കാര്യദർശി ഉമർ കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീൻ പ്രാർത്ഥന നടത്തി. മുഹ്‌സിൻ ചേലാമ്പ്ര, മുജീബ് മാസ്റ്റർ വടക്കേമണ്ണ, ഹാരിസ് വടകര എന്നിവർ സംസാരിച്ചു. ഖത്തർ ഐ.സി.എഫ്, ആർ.എസ്. സി നേതാക്കൾ സംബന്ധിച്ചു. സോൺ കൺവീനർ ഹാരിസ് തിരുവള്ളൂർ സ്വാഗതവും, കൾച്ചറൽ കൺവീനർ നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.