രുന്നവർക്കൊക്കെ ഫാനിയ്‌ക്കൊപ്പം ശയിച്ചാൽ മതി. ദിവസങ്ങൾക്കുമുന്നെ ബുക്ക് ചെയ്താൽപ്പോലും ഫാനിയെ കിട്ടാത്ത അവസ്ഥയിലാണ് ഉപഭോക്താക്കൾ. ഒടുവിൽ ഉടമകൾ ഒരുകാര്യം തീരുമാനിച്ചു. മറ്റൊരു ഫാനിയെക്കൂടി വാങ്ങുക. രണ്ടാമത്തെ പാവ വന്നതോടെ, ആവശ്യക്കാർക്ക് സന്തോഷമായി. മണിക്കൂറിന് 80 യൂറോ കൊടുത്താലെന്താ, നിങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കാൻ ഈ ഫാനിയും റെഡി.

ഓസ്ട്രിയയിലെ വിയന്നയിലുള്ള പ്രശസ്ത വേശ്യാലയമാണ് കോൺടാക്തോഫ്. അവിടുത്തെ സെക്‌സ് ഡോളാണ് ഫാനി. പെണ്ണിന്റെ രൂപവും സ്വാഭാവികകയുമുള്ള കളിപ്പാട്ടം. അഞ്ചടി ഒരിഞ്ച് ഉയരമുള്ള, വലിയ സ്തനങ്ങളുള്ള പാവ. ഫാനി വന്നതോടെ, വേശ്യാലയത്തിലെ പെണ്ണുങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. മണിക്കൂറിന് 80 യൂറോയെന്ന നിരക്ക് ഈടാക്കിയിട്ടും ഫാനിയെ തേടിവരുന്നവരുടെ എണ്ണം ദിവസവും കൂടിവന്നു. ഇതോടെയാണ് രണ്ടാമതൊരു സെക്‌സ് പാവയെക്കൂടി വാങ്ങാൻ അധികൃതർ തീരുമാനിച്ചത്.

ഇപ്പോൾ ഓസ്ട്രിയയിലെ മറ്റ് വേശ്യാലയങ്ങളിലും ഇത്തരം പാവകളെ ആളുകൾ തിരക്കിയെത്താൻ തുടങ്ങിയിട്ടുണ്ട്. ജപ്പാനിൽനിന്നാണ് മനുഷ്യരൂപത്തിലുള്ള പാവയെ ഇറക്കുമതി ചെയ്യുന്നത്.. 7,000 യൂറോവരെ അവിടെ പാവയ്ക്ക് വിലയുണ്ടെന്ന് കോൺടാക്തോഫ് ഉൾപ്പെടെ രണ്ട് വേശ്യാലയങ്ങൾ നടത്തുന്ന പീറ്റർ ലാസ്‌കാരിസ് പറയുന്നു. വേശ്യാലയങ്ങളിലെ പുതിയ ട്രെൻഡായി പാവകൾ മാറുകയാണെന്നാണ് പീറ്ററിന്റെ പക്ഷം.

ഇത്തരം പാവകൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ തത്പരരായി എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. പാവയ്‌ക്കൊപ്പമാകുമ്പോൾ എന്തും ചെയ്യാമെന്നതാണ് ഇതിനെ തേടിവരുന്നവരുടെ എണ്ണം കൂടാൻ കാരണമെന്ന് മനഃശാസ്ത്രജ്ഞനായ ഗെർറ്റി സെംഗർ പറയുന്നു. സാധാരണസ്ത്രീകളെ തേടിവരുന്നതിനെക്കാൾ കൂടുതൽ പേർ ഫാനിയെ തേടിവരുന്നതറിഞ്ഞപ്പോൾ തുടക്കത്തിൽ താൻ ഞെട്ടിപ്പോയെന്ന് സെംഗർ പറയുന്നു.