- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര വളർന്നില്ല; ഡോളർ വില 84 യുഎസ് സെന്റിൽ താഴെ, രാജ്യം വരുമാനമാന്ദ്യത്തിലെന്ന് റിപ്പോർട്ട്
മെൽബൺ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഉയർന്നില്ലെന്ന് റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം മൂലം ഓസ്‌ട്രേലിയൻ ഡോളർ വില 84 യുഎസ് സെന്റിൽ താഴെയെത്തി. 2010നു ശേഷം ആദ്യമായാണ് ഡോളർ വില ഇത്രയും താഴുന്നത്. സമ്പദ് ഘടനയിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും പുരോഗതി കൈവരിക്കാത്തതും രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തിരിച്ച
മെൽബൺ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഉയർന്നില്ലെന്ന് റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം മൂലം ഓസ്‌ട്രേലിയൻ ഡോളർ വില 84 യുഎസ് സെന്റിൽ താഴെയെത്തി. 2010നു ശേഷം ആദ്യമായാണ് ഡോളർ വില ഇത്രയും താഴുന്നത്. സമ്പദ് ഘടനയിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും പുരോഗതി കൈവരിക്കാത്തതും രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന്റെ ലക്ഷണമാണെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ പാദത്തിൽ സമ്പദ് ഘടനയിൽ വെറും 0.3 ശതമാനത്തിന്റെ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ജിഡിപി ഡേറ്റാ വ്യക്തമാക്കുന്നു. സെപ്റ്റംബർ 30 വരെയുള്ള ഒരു വർഷ കാലാവധിയിൽ സമ്പദ് വ്യവസ്ഥ വളർന്നത് 2.7 ശതമാനം മാത്രം. സെപ്റ്റംബർ പാദത്തിൽ 0.7 ശതമാനം വളർച്ചയാണ് ഇക്കണോമിക് വിദഗ്ധരായ ബ്ലൂംബർഗ് കണക്കാക്കിയിരുന്നത്. കൂടാതെ ഒരു വർഷത്തെ വളർച്ച 3.1 ശതമാനവും.
ഇതിന്റെയൊക്കെ പ്രതിഫലനമായിട്ടാണ് ഡോളർ വിലയിലും കനത്ത ഇടിവുണ്ടായത്. ഡോളർ വില 84.5 യുഎസ് സെന്റിൽ നിന്നു 83.95 എന്ന നിലയിലേക്കു വരെ ഡോളർ വില ഇടിഞ്ഞു. കൂടാതെ പെർകാപിറ്റ ഇൻകം സെപ്റ്റംബർ പാദത്തിൽ 0.8 ശതമാനമായി താഴ്ന്നു. ഒരു വർഷത്തിൽ ഒരു ശതമാനം മാത്രമാണ് പെർകാപിറ്റ ഇൻകം വളർന്നത്. ഇതിന്റെയർഥം രാജ്യത്തിന്റെ സമ്പദ് ഘടനയിൽ പുരോഗതി രേഖപ്പെടുത്തിയാലും ഓസ്‌ട്രേലിയൻ പൗരന്മാരുടെ വരുമാനത്തെ ഇതൊട്ടും ബാധിച്ചിട്ടില്ല എന്നാണ്. ഓസ്‌ട്രേലിയ ഇപ്പോൾ ഇൻകം റിസഷനെ നേരിടുകയാണെന്നാണ് എഎംപി കാപിറ്റൽ ഇൻവെസ്റ്റേഴ്‌സ് ചീഫ് ഇക്കണോമിസ്റ്റ് ഷേൻ ഒലിവർ ചൂണ്ടിക്കാട്ടുന്നത്.
ഓസ്‌ട്രേലിയ ജിഡിപി പ്രതീക്ഷച്ചിലും താഴെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ദേശീയ വരുമാനം വീണ്ടും ഇടിയുകയായിരുന്നു. പലിശ നിരക്കുകൾ തീരെ താഴ്ന്ന നിലയിലായിരുന്നിട്ടു കൂടി വ്യക്തി വരുമാനത്തിൽ വളർച്ച രേഖപ്പെടുത്താൻ രാജ്യത്തിനാകുന്നില്ലെന്നും ഷേൻ ഒലിവർ പറയുന്നു. അടുത്ത വർഷം വീണ്ടും പലിശ നിരക്കിൽ വരുന്ന കുറവ് ഈ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.