- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് റോക്ക് സ്റ്റാർ ഡോളേഴ്‌സ് ഒ റിയോഡനെ ലണ്ടൻ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കാണപ്പെട്ടു; റോക്ക് സംഗീതലോകത്തെ ചക്രവർത്തിയുടെ മരണത്തിൽ മനംനൊന്ത് ആരാധകർ; പോപ് സ്റ്റാറുകളെയെല്ലാം അമ്പത് തികയും മുമ്പ് മരണം വിളിക്കുന്നതെന്തുകൊണ്ട്?
ലണ്ടൻ: ഐറിഷ് റോക്ക്‌സ്റ്റാർ ഡോളേഴ്‌സ് ഒ റിയോഡന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലാണ് അവരുടെ ആരാധകർ. ലണ്ടനിലെ പാർക്ക് ലെയ്‌നിലുള്ള ഹിൽട്ടൺ ലണ്ടൻ ഹോട്ടലിലെ മുറിയിലാണ് 46-കാരിയായ ഡോളേഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെങ്കിലും, അവസാന നാളുകളിൽ അവർ കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നുവെന്ന് അടുപ്പമുള്ളവർ പറയുന്നു. പല രോഗങ്ങളും അവരെ അലട്ടിയിരുന്നുവെന്നാണ് സൂചന. ബയോപോളാർ രോഗം 2015-ൽ സ്ഥിരീകരിച്ചിരുന്നു. മദ്യത്തിനടിമയായിരുന്ന അവർക്ക് കഴിഞ്ഞ ഒരുവർഷമായി കടുത്ത പുറംവേദനയുമുണ്ടായിരുന്നു. കഴിഞ്ഞവർഷം ഇതുമൂലം ഒട്ടേറെ പരിപാടികൾ റദ്ദാക്കേണ്ടിവന്നതും ഡോളേഴ്‌സിനെ ഉലച്ചിരുന്നു. ക്രാൻബെറീസ് ബാൻഡിലൂടെയാണ് ഡോളേഴ്‌സ് പോപ് സംഗീതലോകത്തെ ചക്രവർത്തിനിയായത്. 1989-ൽ ക്രാൻബറീസ് തുടങ്ങിയതുമുതൽ ബാൻഡിന്റെ അവിഭാജ്യഘടകമായിരുന്നു ഡോളേഴ്‌സെന്ന് ബാൻഡിലെ മറ്റുള്ളവർ ട്വിറ്ററിലൂടെ പറഞ്ഞു. യഥാർഥ കലാകാരിയെയാണ് നമുക്ക് നഷ്ടമായതെന്നും അവർ വ്യക്തമാക്കി. ക്രാൻബറീസിന്റെ ടൂർ മാനേജറായിരുന്ന ഡോൺ ബർട്ടണായിരുന്നു ഡോളേഴ
ലണ്ടൻ: ഐറിഷ് റോക്ക്‌സ്റ്റാർ ഡോളേഴ്‌സ് ഒ റിയോഡന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലാണ് അവരുടെ ആരാധകർ. ലണ്ടനിലെ പാർക്ക് ലെയ്‌നിലുള്ള ഹിൽട്ടൺ ലണ്ടൻ ഹോട്ടലിലെ മുറിയിലാണ് 46-കാരിയായ ഡോളേഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെങ്കിലും, അവസാന നാളുകളിൽ അവർ കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നുവെന്ന് അടുപ്പമുള്ളവർ പറയുന്നു.
പല രോഗങ്ങളും അവരെ അലട്ടിയിരുന്നുവെന്നാണ് സൂചന. ബയോപോളാർ രോഗം 2015-ൽ സ്ഥിരീകരിച്ചിരുന്നു. മദ്യത്തിനടിമയായിരുന്ന അവർക്ക് കഴിഞ്ഞ ഒരുവർഷമായി കടുത്ത പുറംവേദനയുമുണ്ടായിരുന്നു. കഴിഞ്ഞവർഷം ഇതുമൂലം ഒട്ടേറെ പരിപാടികൾ റദ്ദാക്കേണ്ടിവന്നതും ഡോളേഴ്‌സിനെ ഉലച്ചിരുന്നു.
ക്രാൻബെറീസ് ബാൻഡിലൂടെയാണ് ഡോളേഴ്‌സ് പോപ് സംഗീതലോകത്തെ ചക്രവർത്തിനിയായത്. 1989-ൽ ക്രാൻബറീസ് തുടങ്ങിയതുമുതൽ ബാൻഡിന്റെ അവിഭാജ്യഘടകമായിരുന്നു ഡോളേഴ്‌സെന്ന് ബാൻഡിലെ മറ്റുള്ളവർ ട്വിറ്ററിലൂടെ പറഞ്ഞു. യഥാർഥ കലാകാരിയെയാണ് നമുക്ക് നഷ്ടമായതെന്നും അവർ വ്യക്തമാക്കി.
ക്രാൻബറീസിന്റെ ടൂർ മാനേജറായിരുന്ന ഡോൺ ബർട്ടണായിരുന്നു ഡോളേഴ്‌സിന്റെ ആ്ദ്യഭർത്താവ്. 21 വർഷത്തോളം നീണ്ട ഈ ബന്ധത്തിൽ അവർക്ക് മൂന്ന് കുട്ടികളുണ്ട്. 20 വയസ്സുള്ള മകൻ ടെയ്‌ലറും 16 വയസ്സുള്ള മോളിയും 12 വയസ്സുള്ള ഡക്കോട്ടയും കാനഡയിൽ അച്ഛനൊപ്പമാണ് താമസം.
റെക്കോഡിങ്ങിനായി ലണ്ടനിലെത്തിയതായിരുന്നു ഡോളേഴ്‌സ് എന്ന് അവരുടെ വക്താവ് പറഞ്ഞു. ഗായികയുടെ ദുരന്തം അവരുടടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും തീർത്തും തകർത്തുകളഞ്ഞുവെന്നും വക്താവ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെട്രൊപ്പൊലിറ്റൻ പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഒമ്പതുമണിയോടെയാണ് പൊലീസിനെ ഹോട്ടൽ അധികൃതർ വിവരമറിയിച്ചത്.
അകാലത്തിൽ മരിക്കുന്ന മറ്റൊരു പോപ്പ് ഗായകരുടെ പട്ടികയിലേക്കാണ് ഡോളേഴ്‌സും ഇടം പിടിക്കുന്നത്. 27-ാം വയസ്സിൽ മരിച്ച ജിമ്മി ഹെൻഡിക്‌സിനെയും ജിം മോറിസണിനെയും കുർട്ട് കോബെയ്‌നെയും പോലെ, 36-ാ്ം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ബോബ് മാർലിയെപ്പോലെ ജാനിസ് ജോപ്ലിനെയും ഓട്ടിസ് റെഡ്ഡിങ്ങിനെയും പോലെ സ്റ്റീവി റേ വോനെപ്പോലെ ആമി വൈൻഹൗസിനെപ്പോലെ ഡോളേഴ്‌സും ആരാധകരെ കണ്ണീരിലാഴ്‌ത്തി മടങ്ങുകയാണ്.