- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി മേരി ആവാസ് സുനോ
ദോഹ. ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ദോഹ വേവ്സുമായി ചേർന്ന് സംഘടിപ്പിച്ച മേരി ആവാസ് സുനോ എന്ന സംഗീതവിരുന്ന് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി . ഫേസ്‌ബുക് ലൈവിൽ നടത്തിയ പരിപാടി ആയിരങ്ങളാണ് ആദ്യന്തം വീക്ഷിച്ചത്.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം ഡോം ഖത്തർ പ്രസിഡന്റ് വി. സി. മഷ്ഹൂദ് നിർവഹിച്ചു. അന്നം തരുന്ന നാടിനുള്ള ഒരു സമർപ്പണമാണ് ഈ കലാ വിരുന്നെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രമുഖ ഗായകൻ മുഹമ്മദ് ത്വയ്യിബ് നേതൃത്വം നൽകിയ സംഗീതവിരുന്നിൽ നേഹ പ്രസാദ്, മൈഥിലി ഷിനോയ്, ശിവപ്രിയ സുരേഷ് എന്നീ ഗായികമാരും വൈവിധ്യമാർന്ന ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്നു.
ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിങ് മത്സരവിജയികൾക്കും വീഡിയോ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചയച്ച കുട്ടികൾക്കുമുള്ള സമ്മാനദാനം പ്രസ്തുത പരിപാടിയിൽ വിതരണം ചെയ്തു.
ഖത്തറിലുള്ള പെൻസിൽ ഡ്രോയിങ് വിജയികൾക്ക് ഡോം ഖത്തർ ചീഫ് കോഓർഡിനേറ്റർ ഉസ്മാൻ കല്ലൻ, വൈസ് പ്രസിഡന്റും പ്രോഗ്രമിന്റെ ടൈറ്റിൽ സ്പോൺസർ അൽസുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. വി. വി. ഹംസ, വൈസ് പ്രസിഡന്റ് ബാലൻ മണ്ണേരി തുടങ്ങിയവർ സമ്മാനിച്ചു. ഡോം ഖത്തർ പാട്രൺ അബ്ദുൽ റഊഫ് കൊണ്ടോട്ടി വിജയികളെ അനുമോദിച്ചു.
നാട്ടിലെ വിജയികൾക്ക് നിലമ്പൂർ, വയനാട് എന്നിവിടങ്ങളിൽ വെച്ച് പ്രശസ്ത നാടക നടൻ നിലമ്പൂർ മണി, പ്രശസ്ത സാഹിത്യകാരൻ ബാലൻ വേങ്ങര എന്നിവർ സമ്മാനിച്ചു.ഡോം ഖത്തർ രക്ഷാധികാരി ഹൈദർ ചുങ്കത്തറയുടേയും വൈസ് പ്രസിഡണ്ട് ബഷീർ കുനിയിലിന്റെയും സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
വീഡിയോ പ്രസന്റേഷൻ വിജയികൾക്ക് ആക്ടിങ് ജനറൽ സെക്രട്ടറി ഷാനവാസ് തറയിൽ, ട്രഷറർ കേശവ് ദാസ് നിലമ്പൂർ ഡോം ഖത്തർ ആർട്സ് വിങ് കോഡിനേറ്റർ ഹരിശങ്കർ അങ്ങാടിപ്പുറം, ഡോം ഖത്തർ പബ്ലിക് റിലേഷൻ ടീം അംഗങ്ങളായ അനീസ് കെടി വളപുരം , നൗഫൽ പിസി കട്ടുപ്പാറ, ഗായകൻ മുഹമ്മദ് തോയ്യിബ്, ഷാഫി റഹീബ് മീഡിയതുടങ്ങിയവർ സമ്മാനിച്ചു.
അവതരണം കൊണ്ടും സംഘാടക മികവു കൊണ്ടും വ്യതസ്തത പുലർത്തിയ ഫേസ്‌ബുക്ക് ലൈവ് പ്രോഗ്രാം ആയിരങ്ങൾ ആസ്വദിച്ചു