- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്ന പിടി തോമസിന്റെ ഭാര്യയുടെ ചോദ്യം ആദ്യ നീക്കം തകർത്തു; സഹതാപം ഫലിക്കില്ലെന്ന് പറഞ്ഞ് സീറ്റ് മോഹി വീണ്ടും; ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കിയ നേതാവ് വീണ്ടും കള്ളക്കളിയുമായി രംഗത്ത്; കോൺഗ്രസിനെ തകർക്കാൻ തൃക്കാക്കരയിൽ തോമസിന് കൂട്ട് പ്രസന്റേഷൻ
കൊച്ചി: തൃക്കാക്കരയിലെ എംഎൽഎ ആയിരിക്കവേ കാൻസർ ബാധിച്ചു മരിച്ച പി ടി തോമസ് വലിയ ജനകീയനായിരുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരയിൽ സഹതാപം ഉണ്ടാകുമെന്ന് ഉറപ്പ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിടിയുടെ പിൻഗാമിയായി ഉമ തോമസ് വന്നാൽ അനായാസം വിജയിക്കും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് മരിച്ച പിടിയെ സിപിഎം അപമാനിക്കാൻ പലപ്പോഴും ശ്രമിച്ചത്. ഇതിനൊപ്പാണ് കോൺഗ്രസിലെ പാരകൾ. കെവി തോമസ് സിപിഎമ്മിന് വേണ്ടി രംഗത്തു വന്നിട്ടുണ്ട്. ഇതിനൊപ്പം ഡൊമനിക് പ്രസന്റേഷനും. തൃക്കാക്കരയിൽ മത്സരിക്കാൻ പ്രെസന്റേഷനും മോഹമുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം പരോക്ഷമായി പറഞ്ഞ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷൻ രംഗത്തു വരികയാണ്. സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാം- ഡൊമിനിക് പറയുന്നു. കെ.വി തോമസിനെ ഒപ്പം നിർത്താൻ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
ഉമ തോമസ് സ്ഥാനാർത്ഥിയാകുമോ എന്നതിൽ പ്രതികരിക്കാനില്ല. സ്ഥാനാർത്ഥി ആരാകുമെന്നതിൽ തീരുമാനം പാർട്ടിയുടേതാണെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. അതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസര സാധ്യത തള്ളാതെ കെ.വി.തോമസ് സജീവമാകുകയാണ്. മൽസരിക്കുമോ എന്നതിൽ കെ.വി.തോമസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് ആവർത്തിച്ചു. വികസനത്തിനൊപ്പമാണ് താനെന്നാണ് കെ വി തോമസ് ആവർത്തിച്ച് പറയുന്നത്. കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും തോമസും പറഞ്ഞു. തോമസും പ്രസന്റേഷനും തൃക്കാക്കരയിൽ കോൺഗ്രസിന് വലിയ വെല്ലുവളി ഉയർത്താനാണ് ശ്രമിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ സീറ്റു മോഹികളായി ചില കോൺഗ്രസ് നേതാക്കളും പി ടിയുടെ മരണത്തിന് പിന്നാലെ കളത്തിൽ ഇറങ്ങിയിരുന്നു. പി ടി തോമസിന് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഡൊമിനിക് പ്രസന്റേഷൻ മരണത്തിന് പിന്നാലെ രംഗത്തുവന്നത്. മറ്റൊരു കോൺഗ്രസ് നേതാക്കളും പരസ്യമായി പറയാത്ത ഇക്കാര്യം പറഞ്ഞു കൊണ്ട് ഡൊമിനിക് രംഗത്തുവന്നതിന് പിന്നിലെ കഥ വ്യക്തമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
തന്റെ അന്ത്യാഭിലാഷം അടക്കം പിടി തുറന്നു പറഞ്ഞ ഡിജോ കാപ്പന് പോലും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യത ഉണ്ടെന്ന കാര്യം അറിയില്ല. പിടിയുടെ കുടുംബത്തിന് ആകെ സാമ്പത്തിക ബാധ്യതയായി 17 ലക്ഷത്തോളം രൂപ മാത്രമാണ് ഉള്ളതെന്നുമാണ് അറിയുന്നത്. ഈ ബാധ്യത തീർക്കാൻ ആരുടെയും സഹായം പിടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം കെ സി ജോസഫ് ചോദിച്ചപ്പോൾ മാത്രമാണ് ഉമ പറഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ച് മറ്റ് നേതാക്കൾ ആരും തന്നെ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നുമില്ല. അപ്പോഴാണ് ഡൊമിനിക് എത്തിയതും. അത് സീറ്റിലെ കണ്ണുകാരണമാണ്.
പിടി തോമസിന്റെ മകൻ ഡോക്ടറാണ്. ഉമയ്ക്ക് ജോലിയുമുണ്ട്. അതുകൊണ്ട് പിടിയുടെ ബാധ്യത തീർത്താൻ ആരുടെയും സഹായം വേണ്ടെന്ന നിലപാടിലാണ് കുടുംബം. ഒരു കോടിയുടെ ബാധ്യത ഇല്ലെന്നാണ് കെപിസിസി അധ്യക്ഷൻ അടക്കമുള്ളവർക്കും ലഭിച്ചിരിക്കുന്നത്. വീടിന്റെ വായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് പുറമേ എം എൽ എ ഓഫീസിന്റെ വാടകയിനത്തിൽ 18 ലക്ഷം രൂപയും ബാദ്ധ്യതയുണ്ട്. കൂടാതെ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടുന്നതിന് ജാമ്യം നിന്ന ഇനത്തിലും 14 ലക്ഷം രൂപയുടെ ബാദ്ധ്യത പിടിയുടെ പേരിലുണ്ടെന്നായിരുന്നു ഡൊമിനിക് പ്രസന്റേഷൻ രംഗത്തുണ്ട്.
പിടിയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷൻ ആവശ്യപ്പെടുമ്പോൾ എതിർപ്പുമായി കെ.ബാബു രംഗത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഉമയ്ക്കാണ് പാർട്ടി സ്വാഭാവികമായി നൽകുന്ന മുൻഗണന. സമുദായ കാര്യം അടക്കം ഉയർത്തിക്കൊണ്ടും കടബാധ്യതയുടെ കാര്യം ഓർമ്മപ്പെടുത്തിയും ഡൊമിനിക്ക് രംഗത്തുവന്നത് അതുകൊണ്ട് തന്നെ അന്ന് ചർച്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ