- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം പോരെന്ന് പറഞ്ഞ് ജൗഹർ ഭാര്യയെ മർദ്ദിച്ചത് ക്രൂരമായി; ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിലും ചവിട്ടേറ്റു; വിവാഹ സമയത്ത് 10ലക്ഷം നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്ന് ഭാര്യാപിതാവ്; ജൗഹർ ഒളിവിൽ
ആലുവ: ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹർ (29) ഒളിവിൽ പോയിരിക്കയാണ്.
ആലുവ തുരുത്ത് സ്വദേശി സലീമിനും മകൾ നഹ്‌ലത്തിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇവർ വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയിൽ വച്ചാണ് മർദനം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസം ഗർഭിണിയായ യുവതിയും പിതാവും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടുകയുൾപ്പെടെ ക്രൂരമായി മർദിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പിതാവ് സലീമിനും മർദനമേറ്റു. കഴിഞ്ഞ നവംബറിലാണ് ആലുവ തുരുത്ത് സ്വദേശിയായ സലിമിന്റെ മകൾ നഹ്‌ലത്തിന്റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്റെയും വിവാഹം നടന്നത്. വിവാഹ സമയത്ത് 10ലക്ഷം രൂപ നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്നാണ് സലീം നൽകിയ പരാതിയിൽ പറയുന്നത്.
ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഇൻസ്‌പെക്ടർ മൃദുൽകുമാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ