- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികനായ ഭർത്താവും ഭർതൃമാതാവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു; സ്ത്രീധനം കുറവാണെന്ന പേരിൽ നിരന്തരം മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; പൊലീസിൽ പരാതി നൽകി മണ്ണഞ്ചേരിയിലെ യുവതി
മണ്ണഞ്ചേരി: സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യാ വാർത്തകൾ പതിവാകുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ ഒരു ഗാർഹിക പീഡന പരാതി കൂടി. സൈനികനായ ഭർത്താവും ഭർതൃമാതാവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകി. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് പണ്ടാരപ്പാട്ടത്തിൽ കിരൺ കുമാർ (26), അമ്മ ഗീത(46) എന്നിവർക്കെതിരേ കിരൺകുമാറിന്റെ ഭാര്യ അമൃത(26) മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയത്.
ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കായിച്ചിറയിൽ അനിമോന്റെ മകളാണ് അമൃത. 2019 ഏപ്രിൽ 24നായിരുന്നു കരസേനയിൽ ഉദ്യോഗസ്ഥനായ കിരണുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഈ ബന്ധത്തിൽ ഇവർക്ക് ഒരു വയസുള്ള പെൺകുട്ടിയുണ്ട്.
വിവാഹ ശേഷം സ്ത്രീധനം കുറവാണെന്ന പേരിൽ നിരന്തരം മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. 37 പവൻ ആഭരണവും മൂന്ന് ലക്ഷം രൂപയും വിവാഹ സമയത്ത് അനിമോൻ മകൾക്ക് നൽകിയിരുന്നു. പണയംവെക്കാനെന്ന പേരിൽ ഈ സ്വർണം മുഴുവൻ അമൃതയുടെ സമ്മതമില്ലാതെ വിറ്റന്നാണ് പരാതിയിലുള്ള മറ്റൊരു ആക്ഷേപം.
ഇരുവരും തമ്മിൽ നേരത്തെ പ്രശ്‌നമുണ്ടായതിനെത്തുടർന്ന് കോടതി ഇടപെടുകയും അമൃതയ്ക്കും മകൾക്കും സംരക്ഷണ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് മർദ്ദനം തുടരുകയായിരുന്നെന്ന് യുവതി പറയുന്നു. പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അമൃത ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ