- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതി

കൊച്ചി: എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും ക്രൂര മർദ്ദനം. സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ ഭാര്യയെ മർദ്ദിച്ച യുവാവ്, ഭാര്യയുടെ അച്ഛന്റെ കാൽ തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയുടെ അച്ഛനെ ആശുപത്രിയിൽ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതിയും ഭാര്യയുടെ അച്ഛനും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് കമ്മീഷണറെ സമീപിച്ചതെന്ന് ഇവർ ആരോപിക്കുന്നു.
മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ട് സോഫ്റ്റ് വെയർ എൻജിനീയറായ ജിബ്‌സൺ തന്നെ പതിവായി മർദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. രാത്രിയിൽ മുഖം പൊത്തിപ്പിടിച്ച് പുറത്തും അടിവയറ്റിലും മർദ്ദിക്കും. രണ്ടാമത്തെ വിവാഹമായതുകൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭർത്താവും ഭർത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ജിബ്‌സണും ജിബ്‌സണിന്റെ അച്ഛനും ചേർന്നാണ് പിതാവിനെ മർദ്ദിച്ച് കാൽ തല്ലിയൊടിച്ചത്. ഇരുവരും ചേർന്ന് തള്ളിയിട്ട ശേഷം കാലിൽ കയറി നിന്നതായി യുവതിയുടെ അച്ഛൻ പറയുന്നു. അച്ഛന് എഴുന്നേറ്റ് നടക്കാൻ കഴിയുമോ എന്ന് പോലും ആശങ്കപ്പെടുന്നതായി യുവതി ആരോപിക്കുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്നു അച്ഛനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതി പറയുന്നു.


