- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടൻ പുനഃരാരംഭിച്ചേക്കും; ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലമണിഞ്ഞതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് നിർത്തിവച്ചിരുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടൻ പുനഃരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ വിഭാഗവും ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെന്റും തമ്മിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ സർക്കാരിന്റെ ഉപാധിയോട് യോജിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ള ഡൊമസ്റ്റിക് വർക്കേഴ്‌സ് റിക്രൂട്ട്‌മെന്റ് നിർത്തിവച്ചിരിക്കുകയായിരുന്നു. കൂടാതെ ഗാർഹിക തൊഴിലാളികൾക്കു നൽകുന്ന ശമ്പളം വൈകുക, ഗാർഹിക തൊഴിലാളികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം തുടങ്ങിയ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ചർച്ചയിലൂടെ പരിഹാരമായെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള ഗാർഹിക തൊഴിലാളി പ്രശ്‌നത്തിനു പിന്നാലെ വിവിധ കാരണങ്ങളാൽ ചില രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരോധിച്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് നിർത്തിവച്ചിരുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടൻ പുനഃരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ വിഭാഗവും ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെന്റും തമ്മിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്.
ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ സർക്കാരിന്റെ ഉപാധിയോട് യോജിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ള ഡൊമസ്റ്റിക് വർക്കേഴ്‌സ് റിക്രൂട്ട്‌മെന്റ് നിർത്തിവച്ചിരിക്കുകയായിരുന്നു. കൂടാതെ ഗാർഹിക തൊഴിലാളികൾക്കു നൽകുന്ന ശമ്പളം വൈകുക, ഗാർഹിക തൊഴിലാളികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം തുടങ്ങിയ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം ചർച്ചയിലൂടെ പരിഹാരമായെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള ഗാർഹിക തൊഴിലാളി പ്രശ്‌നത്തിനു പിന്നാലെ വിവിധ കാരണങ്ങളാൽ ചില രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരോധിച്ചതോടെ ഈ മേഖലയിൽ ്ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്ത സ്ഥിതിയാകുകയും ചെയ്തു. ഇതോടെ റിക്രൂട്ട്‌മെന്റ് പുനഃരാരംഭിക്കാൻ കുവൈറ്റ് ഇന്ത്യയെ സമീപിക്കുകയായിരുന്നു.