- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവർ തസ്തികകളിലുള്ളവർക്കു മാത്രം ലൈസൻസ്; ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള പാചകക്കാരൻ, ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കില്ലെന്ന് മന്ത്രാലയം
കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി ഒരുലക്ഷത്തോളം ഗാർഹിക തൊഴിലാളികൾ ഡ്രൈവിങ് ലൈസൻസ് കൈവശപ്പെടുത്തിയിട്ടുള്ളതായി മന്ത്രാലയം റിപ്പോർട്ടുകൾ. ഡ്രൈവർ തസ്തികയിലുള്ളവർക്കു മാത്രം ലൈസൻസ് അനുവദിക്കുകയുള്ളൂവെന്നും കുക്ക്, ഗാർഹിക തൊഴിലാളി എന്നിവരുടെ പക്കലുള്ള ലൈസൻസ് തിരിച്ചേൽപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ ഇവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്- സിറ്റിസൺഷിപ്പ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേക്ക് മസാൻ അൽ ജാറയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡൊമസ്റ്റിക് ഹെൽപ്പർമാരിൽ ഡ്രൈവർ തസ്തികയിൽ ഇഖാമയുള്ളവർക്കാണ് ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ളൂ. എന്നാൽ പാചകക്കാരൻ, മറ്റു ഗാർഹിക തൊഴിലാളികൾ എന്നിവരും ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ലൈസൻസ് ഉള്ളതിനാൽ ഇക്കൂട്ടർ ഡെലിവറി വർക്കുകൾ ഏറ്റെടുത്ത് വിതരണത്തിനും മറ്റും പോകുന്നതിനാൽ ട്രാഫിക് കുരുക്കുകൾ വർധിക്കാനും ഇടയായിട്ടുണ്ട്. സ്വന്തമായി വാഹനം ഓടിക്കുന്നതും മൂലം റോഡിൽ വാഹനപ
കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി ഒരുലക്ഷത്തോളം ഗാർഹിക തൊഴിലാളികൾ ഡ്രൈവിങ് ലൈസൻസ് കൈവശപ്പെടുത്തിയിട്ടുള്ളതായി മന്ത്രാലയം റിപ്പോർട്ടുകൾ. ഡ്രൈവർ തസ്തികയിലുള്ളവർക്കു മാത്രം ലൈസൻസ് അനുവദിക്കുകയുള്ളൂവെന്നും കുക്ക്, ഗാർഹിക തൊഴിലാളി എന്നിവരുടെ പക്കലുള്ള ലൈസൻസ് തിരിച്ചേൽപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ ഇവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്- സിറ്റിസൺഷിപ്പ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേക്ക് മസാൻ അൽ ജാറയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഡൊമസ്റ്റിക് ഹെൽപ്പർമാരിൽ ഡ്രൈവർ തസ്തികയിൽ ഇഖാമയുള്ളവർക്കാണ് ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ളൂ. എന്നാൽ പാചകക്കാരൻ, മറ്റു ഗാർഹിക തൊഴിലാളികൾ എന്നിവരും ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ലൈസൻസ് ഉള്ളതിനാൽ ഇക്കൂട്ടർ ഡെലിവറി വർക്കുകൾ ഏറ്റെടുത്ത് വിതരണത്തിനും മറ്റും പോകുന്നതിനാൽ ട്രാഫിക് കുരുക്കുകൾ വർധിക്കാനും ഇടയായിട്ടുണ്ട്. സ്വന്തമായി വാഹനം ഓടിക്കുന്നതും മൂലം റോഡിൽ വാഹനപ്പെരുപ്പം ഉണ്ടാകാനുള്ള സാഹചര്യം ഉടലെടുക്കുന്നു.
ഇത്തരക്കാർ തങ്ങളുടെ ലൈസൻസ് തിരിച്ചേൽപ്പിക്കുകയോ ഇവരുടെ തൊഴിൽ ഡ്രൈവിങ് തസ്തികയിലേക്ക് മാറ്റുകയോ ചെയ്തില്ലെങ്കിൽ റെസിഡൻസി പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും മുന്നറിയിപ്പുണ്ട്. ഇക്കാര്യത്തിൽ സ്‌പോൺസർമാർക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാത്ത സ്‌പോൺസർമാർക്ക് പുതിയ വർക്കർമാരെ റിക്രൂട്ട് ചെയ്യാനും സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.