- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളികളെ മെഡിക്കൽ ഫീസ് വർധനയിൽ നിന്ന് ഒഴിവാക്കി; അടിയന്തിര ഘട്ടങ്ങളിൽ ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ചികിത്സ
കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള ഗാർഹിക തൊഴിലാളികളേയും സെക്യുരിറ്റി ഐഡി കാലാവധി കഴിഞ്ഞ ബെദൂണുകളേയും പുതിയ മെഡിക്കൽ ഫീസ് വർധനയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച മുതൽ രാജ്യത്തെ പബ്ലിക് ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാബല്യത്തിൽ വന്ന പുതിയ ഹെൽത്ത് ചാർജിൽ നിന്നാണ് ഇരുകൂട്ടരേയും ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ ഇന്റൻസീവ് കെയർ യൂണിയറ്റുകളിൽ സർജറി, ഹൃദ്രോഗം തുടങ്ങിയ മാരക രോഗവുമായി എത്തുന്നവർ, കുട്ടികൾ എന്നിവർക്കും പുതിയ ചാർജ് ബാധകമായിരിക്കില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി. ഇതു സംബന്ധിച്ച തീരുമാനം ആശുപത്രി ഡയറക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വെളിപ്പെടുത്തി. അടിയന്തിര ഘട്ടങ്ങളിൽ ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ചികിത്സ നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. കാൻസർ ബാധിച്ചതും ജന്മനാ വൈകല്യവുമുള്ള 12 വയസിൽ താഴെയുള്ള കുട്ടികൾക്കും സൗജന്യ ചികിത്സ ഹർബി വാഗ്ദാനം ചെയ്തിട്ടുണ്ട്. കുവൈറ്റികളുടെ വിദേശ പങ്കാളിക്കും അവരുടെ കുട്ടികൾക്കും ചികിത്സ സൗജന്യമാ
കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള ഗാർഹിക തൊഴിലാളികളേയും സെക്യുരിറ്റി ഐഡി കാലാവധി കഴിഞ്ഞ ബെദൂണുകളേയും പുതിയ മെഡിക്കൽ ഫീസ് വർധനയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച മുതൽ രാജ്യത്തെ പബ്ലിക് ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാബല്യത്തിൽ വന്ന പുതിയ ഹെൽത്ത് ചാർജിൽ നിന്നാണ് ഇരുകൂട്ടരേയും ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ ഇന്റൻസീവ് കെയർ യൂണിയറ്റുകളിൽ സർജറി, ഹൃദ്രോഗം തുടങ്ങിയ മാരക രോഗവുമായി എത്തുന്നവർ, കുട്ടികൾ എന്നിവർക്കും പുതിയ ചാർജ് ബാധകമായിരിക്കില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി.
ഇതു സംബന്ധിച്ച തീരുമാനം ആശുപത്രി ഡയറക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വെളിപ്പെടുത്തി. അടിയന്തിര ഘട്ടങ്ങളിൽ ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ചികിത്സ നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
കാൻസർ ബാധിച്ചതും ജന്മനാ വൈകല്യവുമുള്ള 12 വയസിൽ താഴെയുള്ള കുട്ടികൾക്കും സൗജന്യ ചികിത്സ ഹർബി വാഗ്ദാനം ചെയ്തിട്ടുണ്ട്. കുവൈറ്റികളുടെ വിദേശ പങ്കാളിക്കും അവരുടെ കുട്ടികൾക്കും ചികിത്സ സൗജന്യമായിരിക്കും. അതേസമയം ദീർഘകാലമായി ആശുപത്രിയിൽ തങ്ങുന്നവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വിദേശികളുടെ ചികിത്സ ഫീസ് വർധിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി കോടതി തിങ്കളാഴ്ച പരിഗണിക്കും. വകുപ്പ് കോടതിയാണ് 2017 ഓഗസ്റ്റ് ഒന്നിന് ഇറക്കിയ 293ാം നമ്പർ സർക്കാർ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുക. സർക്കാരിനു വേണ്ടി ഫത്വ ബോർഡ് കോടതിയിൽ ഹാജരാകും.