- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളികൾക്കും ഇനി നിയമപരിരക്ഷ; വീട്ടുജോലിക്കാരേയും ലേബർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ മാൻപവർ മന്ത്രാലയം
മസ്‌ക്കറ്റ്: ഗാർഹിക തൊഴിലാളികൾക്കും നിയമപരിരക്ഷ ഉറപ്പാക്കാനുറച്ച് മാൻപവർ മന്ത്രാലയം. നിലവിൽ ഡൊമസ്റ്റിക് വർക്കർമാരെ ലേബർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വീട്ടുജോലിക്കാർക്ക് വേണ്ടത്ര പരിരക്ഷ ലഭിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ വീട്ടുജോലിക്കാരേയും ലേബർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മാൻപവർ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വീട്ടുജോലിക്കാർക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ച് സംരക്ഷണം നൽകുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. തോട്ടക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാരികൾ തുടങ്ങിയവരെല്ലാം ഗാർഹിക തൊഴിലാളി വിഭാഗത്തിൽ പെടുന്നുണ്ട്. നിലവിൽ ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികൾ ലേബർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. പുതിയ തൊഴിൽ നിയമത്തിലോ അല്ലെങ്കിൽ ഇതിൽതന്നെ ഒരു പുതുഅധ്യായത്തിലോ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നും അവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് മാൻപവർ മന്ത്രാലയം വെളിപ്പെടുത്തി. വീട്ടുജോലിക
മസ്‌ക്കറ്റ്: ഗാർഹിക തൊഴിലാളികൾക്കും നിയമപരിരക്ഷ ഉറപ്പാക്കാനുറച്ച് മാൻപവർ മന്ത്രാലയം. നിലവിൽ ഡൊമസ്റ്റിക് വർക്കർമാരെ ലേബർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വീട്ടുജോലിക്കാർക്ക് വേണ്ടത്ര പരിരക്ഷ ലഭിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ വീട്ടുജോലിക്കാരേയും ലേബർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മാൻപവർ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വീട്ടുജോലിക്കാർക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ച് സംരക്ഷണം നൽകുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. തോട്ടക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാരികൾ തുടങ്ങിയവരെല്ലാം ഗാർഹിക തൊഴിലാളി വിഭാഗത്തിൽ പെടുന്നുണ്ട്. നിലവിൽ ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികൾ ലേബർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.
പുതിയ തൊഴിൽ നിയമത്തിലോ അല്ലെങ്കിൽ ഇതിൽതന്നെ ഒരു പുതുഅധ്യായത്തിലോ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നും അവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് മാൻപവർ മന്ത്രാലയം വെളിപ്പെടുത്തി.
വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കുന്ന ഏക ഗൾഫ് രാജ്യം കുവൈറ്റാണ്. കുവൈറ്റിൽ വീട്ടുജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധിയും വർഷത്തിൽ മുപ്പത് ദിവസം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്. വിശ്രമമുൾപ്പെടെ ദിവസം പന്ത്രണ്ട് മണിക്കൂറാണ് ജോലി സമയം. സേവനം അവസാനിക്കുമ്പോൾ കരാറിലുള്ള അവസാനമാസത്തെ ശമ്പളം പ്രതിവർഷം നൽകും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നൽകും. ബഹ്റൈനിൽ 2012ലെ തൊഴിൽ നിയമപ്രകാരം വീട്ടുജോലിക്കാർക്ക് വാർഷിക അവധിയും തൊഴിൽ തർക്കങ്ങളിൽ മധ്യസ്ഥരുടെ സഹായവും ലഭിക്കും. സൗദി അറേബ്യയിലും ഗാർഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് 2013-ൽ നിയമം കൊണ്ടുവന്നിരുന്നു.