- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ ചൂഷണത്തിന് ഇരയാകുന്നവരിൽ അധികം പേർ ഗാർഹിക തൊഴിലാളികളെന്ന് യൂറോപ്യൻ യൂണിയൻ റിപ്പോർട്ട്
ഡബ്ലിൻ: അയർലണ്ടിലെ ഗാർഹിക തൊഴിലാളികൾ കൂടുതലായും ചൂഷണത്തിന് വിധേയരാകുന്നതായി യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയൻ ഫണ്ടമെന്റൽ റൈറ്റ്‌സ് ഏജൻസി നടത്തിയ പഠനത്തിലാണ് അയർലണ്ടിലേക്ക് കുടിയേറിയ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ചൂഷണം നേരിടേണ്ടി വരുന്നതെന്ന് വ്യക്തമായിരിക്കുന്നത്. ചൂഷണത്തിന് വിധേയരാകുന്നവരിൽ ഗാ
ഡബ്ലിൻ: അയർലണ്ടിലെ ഗാർഹിക തൊഴിലാളികൾ കൂടുതലായും ചൂഷണത്തിന് വിധേയരാകുന്നതായി യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയൻ ഫണ്ടമെന്റൽ റൈറ്റ്‌സ് ഏജൻസി നടത്തിയ പഠനത്തിലാണ് അയർലണ്ടിലേക്ക് കുടിയേറിയ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ചൂഷണം നേരിടേണ്ടി വരുന്നതെന്ന് വ്യക്തമായിരിക്കുന്നത്.
ചൂഷണത്തിന് വിധേയരാകുന്നവരിൽ ഗാർഹിക തൊഴിലാളികൾക്കു പിന്നിൽ അക്കോമഡേഷൻ ആൻഡ് ഫുഡ് സർവീസ് സെക്ടറിലുള്ളവരാണ്. അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷിങ് എന്നീ മേഖലകളിലുള്ളവരാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളിലുള്ളവർ. 14 വർഷം മുമ്പ് അയർലണ്ടിലേക്ക് കുടിയേറുന്നവരുടെ അവസ്ഥയുമായി താരതമ്യം ചെയ്താണ് കുടിയേറ്റക്കാർക്ക് എത്രത്തോളം ചൂഷണം നേരിടേണ്ടിവരുന്നതെന്ന് കണ്ടെത്തിയിട്ടുള്ളത്.
ജോലിയുടെ പ്രത്യേകത കൊണ്ട് ഗാർഹിക തൊഴിലാളികൾ മിക്കവാറും ഒറ്റപ്പെട്ടവരായിത്തീരാറുണ്ട്. തൊഴിലാളികൾ എന്ന നിലയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് അവർ ഏറെ ബോധവാന്മാരുമല്ല. ഗാർഹിക തൊഴിലാളികളിൽ ഏറെയും സ്ത്രീകളായതിനാലും വേണ്ടത്ര രേഖകളില്ലാത്തതിനാലും അവർ അവകാശങ്ങൾ ഉന്നയിച്ച് അധികൃതരെ സമീപിക്കാൻ മടികാട്ടാറുമുണ്ട്. ചൂഷണത്തിന് ഇരയായിട്ടും ഇവിടെ തന്നെ തുടരാൻ നിർബന്ധിതരാകുന്നത് ഇതുമൂലമാണ്. കൂട്ടികളെ സംരക്ഷിക്കുന്നതിനായി എത്തുന്ന ഗാർഹിക തൊഴിലാളികൾക്കാണ് കൂടുതലായും ചൂഷണം നേരിടേണ്ടി വരുന്നതെന്നും മനുഷ്യാവകാശ പ്രവർത്തക ജേൻ സേവ്യർ ചൂണ്ടിക്കാട്ടി.