- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കെട്ടിലൂടെ നടന്ന് കസ്റ്റമർക്ക് ഭക്ഷണമെത്തിച്ചു; ഡെലിവറി ബോയ്ക്ക് അഭിനന്ദനമറിയിച്ച് ഡോമിനോസ് കമ്പനി; ഇദ്ദേഹത്തിന് അഭിനന്ദനം മാത്രം നൽകിയാൽ പോര, തക്ക പ്രതിഫലവും നൽകണമെന്ന് സോഷ്യൽ മീഡിയ
കൊൽക്കത്ത: ദുരന്തമുഖങ്ങളിലാണ് ഹീറോകൾ ജനിക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്.കോവിഡ് കാലത്തും പ്രളയകാലത്തും ഒക്കെ മനുഷ്യമനസാക്ഷിയെ വിസ്മയിപ്പിച്ച അത്തരം ഹീറോകൾ അനവധിയാണ്. ഇപ്പോഴിത അക്കൂട്ടത്തിലേക്ക് ഒരു ഡെലിവറി ബോയ്കൂടി.കനത്തമഴയിൽ വഴിയിൽ വെള്ളം നിറഞ്ഞപ്പോൾ വെള്ളക്കെട്ട് താണ്ടി ഉപഭോക്താവിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ് ഇദ്ദേഹം. ചിത്രം പങ്കുവെച്ച് ഇദ്ദേഹത്തിന് അഭിന്ദനവുമായി ഡോമിനോസ് കമ്പനിയും രംഗത്തെത്തി.
ഇപ്പോഴിതാ കനത്ത മഴയെ തുടർന്ന് ഗ്രാമങ്ങൾക്കൊപ്പം തന്നെ രാജ്യത്തെ പല നഗരങ്ങളും രൂക്ഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ്. അപ്പോഴും ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾ സദാസമയവും സജീവമാണ്. ്ര്രപശ്നബാധിത മേഖലകളിലേക്ക് സർവീസ് നടത്താതിരിക്കാൻ അവസരമുണ്ടെന്നിരിക്കെ, പലപ്പോഴും കസ്റ്റമർമാരുടെ അഭ്യർത്ഥന മാനിച്ച് വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഭക്ഷണമെത്തിക്കുന്ന വിതരണക്കാർക്കാണ് (ഡെലിവറി പേഴ്സൺ) ഈ ഘട്ടത്തിൽ വലിയ കയ്യടി കൊടുക്കേണ്ടത്. അത്തരത്തിൽ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കസ്റ്റമർക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയിയെ പരസ്യമായി അഭിനന്ദിക്കുകയാണ് പിസ നിർമ്മാതാക്കളായ ഡോമിനോസ്
കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ നഗരങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർ ഏറെയും ദുരിതത്തിലായത് ഭക്ഷണകാര്യങ്ങളിലായിരുന്നു. പുറത്തുപോകാൻ സാധിക്കാതെ വീട്ടിനുള്ളിൽ തന്നെ തുടരേണ്ട നിർബന്ധിതാവസ്ഥയിൽ പലപ്പോഴും വിശപ്പിന് ആശ്വാസമായത് മുടങ്ങാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളാണ്.
അത്തരത്തിൽ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കസ്റ്റമർക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയിയെ പരസ്യമായി അഭിനന്ദിക്കുകയാണ് പിസ നിർമ്മാതാക്കളായ ഡോമിനോസ്. കൊൽക്കത്ത നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുട്ടിനൊപ്പം മുങ്ങുന്ന സാഹചര്യത്തിലും കസ്റ്റമർക്ക് ഭക്ഷണമെത്തിച്ച ഷോവോൺ ഘോഷ് എന്ന യുവാവിനെയാണ് ട്വീറ്റിലൂടെ ഡോമിനോസ് അഭിനന്ദിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഡോമിനോസിന്റെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് അഭിനന്ദനം മാത്രം നൽകിയാൽ പോര, തക്ക പ്രതിഫലവും നൽകണമെന്നാണ് മിക്കവരും കമ്പനിയോട് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികളെ കമ്പികൾ നിർബന്ധിക്കുന്നുണ്ട് എങ്കിൽ അക്കാര്യം പരിശോധിക്കപ്പെടണമെന്ന് വാദിക്കുന്നവരും ഉണ്ട്. ഏതായാലും ദുരിതകാലത്ത്പരസ്പരം താങ്ങിനിർത്തുന്നതിന്റെ മികച്ച ഉദാഹരണമെന്ന നിലയ്ക്ക് ഷോവോൺ ഘോഷിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്നതിൽ തെല്ലും സംശയമില്ല.
മറുനാടന് മലയാളി ബ്യൂറോ