ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഉദ്ഘാടനം നവമ്പർ 13 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് പരിഗണിച്ച് സൂം പ്ളാറ്റ് ഫോമിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടകൻ.ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർ, ജില്ലയിലെ മന്ത്രിമാർ ,എം പി മാർ, ജില്ലാകലക്ടർ ഉൾപ്പെടെയുള്ള ഉള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഓർഗനൈസിങ് കമ്മറ്റി ചെയർമാനായി പ്രമുഖ പ്രവാസി സാംസ്‌കാരിക പ്രവർത്തകൻ അച്ചു ഉള്ളാട്ടിലിനെയും, കൺവീനർ ആയി അബ്ദുൽറഷീദ് തിരുരിന്റെയും ഡോം ഖത്തർ എക്സിക്യൂട്ടീവ് യോഗം തിരിഞ്ഞടുത്തു.

പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ സ്പീച്ച്, വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കും പെൻസിൽ ഡ്രോയിങ് മൽസരങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.

ഡോം ഖത്തർ ലോഗോ പ്രകാശനം, ലോഗോ കോണ്ടെസ്റ്റ് വിജയിക്കുള്ള സമ്മാന ദാനം വെബ്സൈറ്റ് ഉത്ഘാടനം തുടങ്ങിയവയും അന്ന് നടക്കും.

ഡോം ഖത്തർ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ പ്രകാശനം ചെയ്യും

ഡോം ഖത്തർ പ്രസിഡണ്ട് വിസി മശ്ഹൂദ് അധ്യക്ഷത വഹിച്ച യോഗത്തിനു ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ചു.കേശവദാസ് നിലമ്പൂർ, രതീഷ് കക്കോവ്, എ പി ആസാദ്, ഡോക്ടർ ഹംസ വി വി, എം. ബാലൻ, ഉസ്മാൻ കല്ലൻ, എം ടി നിലമ്പൂർ, ജലീൽ എ കെ, കോയ കൊണ്ടോട്ടി, എംപി ശ്രീധർ, സിദ്ദീഖ് വാഴക്കാട്, ഹരിശങ്കർ, ഷമീർ ടി ടി, ഷാനവാസ് എലചോല എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 33065549 എന്ന മൊബൈൽ നമ്പറിൽ ഡോം ഖത്തർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസുമായോ info@domqatar.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.