ഷൂട്ടിങ് മുതൽ വാർത്തകളിൽ നിറയുന്ന ഷാരൂഖ് ചിത്രം റായീസ് വീണ്ടും വിവാദത്തിലേക്ക്. ചിത്രത്തിനെതിരെ മുന്നറിയിപ്പുമായി അധോലോക നായകൻ അബ്ദുൾ ലത്തീഫിന്റെ കുടുംബം രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം. റിലീസിന് ശേഷം പിതാവിനെ കുറിച്ച് വിരുദ്ധമായി എന്തെങ്കിലുമുണ്ടായാൽ കോടതി കയറുമെന്നാണ് മുന്നറിയിപ്പ നല്കിയിരിക്കുന്നത്.

അബ്ദുൾ ലത്തീഫിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആരോപണം. എന്നാൽ സിനിമ ഇറങ്ങി കഴിയുമ്പോൾ എല്ലാം വ്യക്തമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

റിലീസിന് ഒരു മാസം മാത്രം നിൽക്കെയാണ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളെ ത്തുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയും മദ്യകച്ചവടക്കാരനുമായ അബ്ദുൾ ലത്തീഫ് 1997ൽ ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. ട്രെയിലറിലെ പലരംഗങ്ങളിലും അച്ഛനെ മോശമായാണ് കാണിക്കുന്നത്. അദ്ദേഹം സ്ത്രീകളെ ഉപയോഗിച്ച് മദ്യകച്ചവടം നടത്തുന്നയാളല്ലായിരുന്നു. അച്ഛൻ ചെയ്ത ജന ന്മകളൊന്നും കാണിക്കാതെ ഇല്ലാത്ത കാര്യങ്ങളാണ് ചിത്രത്തിലെന്ന് മക്കൾ പറഞ്ഞു. സിനിമ റിലീസ് ചെയ്ത ശേഷം
വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുമെന്നും കുടുംബം പറഞ്ഞു.

ഒന്നിന് പിറകെ ഒന്നായി ഇപ്പോഴും വിവാദങ്ങൾ പിന്തുടരുകയാണ് റായീസിനെ. പാക്കിസ്ഥാൻ നടി മഹീറാ ഖാനെ നായികയാക്കിയതിന്റെ പേരിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന നടത്തിയ പ്രതിഷേധം അസ്തമിച്ചു വരുമ്പോഴാണ് ഈ പുതിയ വിഷയം. ഗുജറാത്തിൽ ജീവിച്ചിരുന്ന അബ്ദുൾ ലത്തീഫ് എന്ന അധോലോകനേതാവിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സംവിധായകൻ രാഹുൽ ധൊലാക്കിയ റായീസ് ഒരുക്കുന്നതെന്ന വാർത്ത ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രചരിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഷ്താഖ് ഷെയ്ഖ് സിനിമക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരാതി. സിനിമ റിലീസ് ആകും വരെ കാത്തിരിക്കാ നായിരുന്നു അന്ന് കോടതി മുഷ്താഖ് ഷെയ്ഖിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതോടെ അബ്ദുൾ ലത്തീഫിന്റെ കുടുംബം വീണ്ടും രംഗത്തെത്തി യിരിക്കുകയാണ്.