- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു കേസിനും നഴ്‌സിങ് സമരത്തിലും പെൺപിളൈ ഒരുമൈയ്ക്കും എന്തു പറ്റിയെന്നു മറക്കരുത്; മുഖ്യമന്ത്രി പറയുന്ന പഞ്ചാര വാക്ക് കേട്ട് പിന്മാറരുത്; ശ്രീജിത്തിന്റെ സമരം കേരളത്തെ മാറ്റി മറിക്കാനുള്ളതാണ്: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: അനുജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ഇന്ന് 767ാം ദിവസത്തേക്ക് കടക്കുകയാണ്. സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പു ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും പറഞ്ഞെങ്കിലും സമരത്തിൽ നിന്നും പിന്തിരിയാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലും ശ്രീജിത്തിന് പിന്തുണയുണ്ടെന്ന ഉറപ്പു നല്കി. എന്നാൽ, കുറ്റക്കാർക്കെതിരെ ഏതെങ്കിലും വിധത്തിൽ നടപടി എടുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നില്ല. ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലും കുറിച്ചത്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിര
തിരുവനന്തപുരം: അനുജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ഇന്ന് 767ാം ദിവസത്തേക്ക് കടക്കുകയാണ്. സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പു ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും പറഞ്ഞെങ്കിലും സമരത്തിൽ നിന്നും പിന്തിരിയാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലും ശ്രീജിത്തിന് പിന്തുണയുണ്ടെന്ന ഉറപ്പു നല്കി. എന്നാൽ, കുറ്റക്കാർക്കെതിരെ ഏതെങ്കിലും വിധത്തിൽ നടപടി എടുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നില്ല.
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലും കുറിച്ചത്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു- മുഖ്യമന്ത്രി പറയുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുമെന്നും ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ഉറപ്പുകളെയൊന്നും വിശ്വസിക്കാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. സിബിഐ അന്വേഷണ ഉത്തരവിറങ്ങി അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരത്തിൽ നിന്നും പിന്മാറുകയുള്ളൂ എന്നാണ് ശ്രീജിത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച്ചയിൽ യാതൊരു തീരുമാനവും വന്നിട്ടില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് ഇനി എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞാലും ഉറപ്പ് ഒരിക്കലും വിശ്വസിക്കാൻ പാടില്ല.
സംസ്ഥാന സർക്കാർ നടത്തിയ മുൻകാല ഉത്തരവുകൾ തന്നെയാണ് ഒരു മുഖ്യമന്ത്രിയുടെയും ഉറപ്പ് വിശ്വസിക്കരുത് എന്ന് പറയാൻ കാരണമാകുന്ന കാര്യം. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന പെമ്പിളൈ ഒരുമൈയുടെ സമരവും പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന നഴ്‌സിങ് സമരവും ജിഷ്ണുവിന്റെ ദുരുഹ മരണം അന്വേഷിക്കാൻ വേണ്ടിയുള്ള പോരാട്ടവും നമ്മൾ കണ്ടതാണ്. ഈ സമരങ്ങൾ തീർക്കാൻ സർക്കാർ ഉറപ്പുകൾ നൽകുകയും ചെയതു. എന്നിട്ട് എന്തുണ്ടായി? ഏത് സമരമാണ് ഇതുവരെ കേരളത്തിൽ വിജയിക്കപ്പെട്ടത്?
ജനരോഷം തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും സർക്കാർ വിളിക്കുന്ന ചർച്ചകൾ. നഴ്‌സിങ് സമരം കഴിഞ്ഞ് നഴ്‌സുമാർ ആഹ്ലാദ പ്രകടനം നടത്തിപ്പോയിട്ട് കാലം കുറേയായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പിന്തുണയിൽ നടക്കുന്ന സമരം തുടരുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും എംപിമാരെയും വിശ്വസിക്കരുത്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടത് സമരത്തിൽ നുഴഞ്ഞു കയറിയവരെ സൂക്ഷിക്കുക എന്നതാണ്. അത്തരക്കാർ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവരായിരിക്കും.
സർക്കാറിന്റെ നിലപാടിൽ ആത്മാർത്ഥയില്ലെന്ന കാര്യവും വ്യക്തമാണ്. മുഖ്യമന്ത്രി പറഞ്ഞത് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ സാധിക്കില്ലെന്നാണ്. അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞ കാര്യവും ശ്രദ്ധിക്കാം. പൊലീസ് കംപ്ലെയ്ന്റ് അതോരിറ്റിയുടെ പിഴവാണ് കേസിൽ തിരിച്ചടിയായതെന്നാണ് ഹരീഷ് പറഞ്ഞത്. അല്ലാതെ പൊലീസ് കുറ്റവാളികൾ അല്ലെന്നല്ല. അംഗങ്ങളില്ലാതെ ചെയർമാൻ ഒറ്റക്കാണ് ഈ തീരുമാനം എടുത്തത് എന്നതാണ് പ്രശ്‌നം. ഇതാണ് പൊലീസുകാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ഒരാളെ മർദ്ദിച്ചു കൊന്നു എന്ന കാര്യത്തിൽ തുടരന്വേഷണം നടത്തുന്നതിൽ ഹൈക്കോടതി സ്‌റ്റേയും ബാധകമല്ല. സ്‌റ്റേ ബാധകമല്ലെങ്കിൽ എങ്ങിനെ നഷ്ടപരിഹാരം കൊടുത്തു? ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചെയ്യേണ്ടത് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തുക എന്നതാണ്.