- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ വിശ്വസിക്കരുത്, സമരം പിൻവലിക്കരുത്; ശ്രീജിത്തിന്റെ സമരം കേരളത്തെ മാറ്റി മറിക്കാനുള്ളതാണ്: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: അനുജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ഇന്ന് 767ാം ദിവസത്തേക്ക് കടക്കുകയാണ്. സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പു ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും പറഞ്ഞെങ്കിലും സമരത്തിൽ നിന്നും പിന്തിരിയാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലും ശ്രീജിത്തിന് പിന്തുണയുണ്ടെന്ന ഉറപ്പു നല്കി. എന്നാൽ, കുറ്റക്കാർക്കെതിരെ ഏതെങ്കിലും വിധത്തിൽ നടപടി എടുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നില്ല. ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലും കുറിച്ചത്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന
തിരുവനന്തപുരം: അനുജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ഇന്ന് 767ാം ദിവസത്തേക്ക് കടക്കുകയാണ്. സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പു ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും പറഞ്ഞെങ്കിലും സമരത്തിൽ നിന്നും പിന്തിരിയാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിലും ശ്രീജിത്തിന് പിന്തുണയുണ്ടെന്ന ഉറപ്പു നല്കി. എന്നാൽ, കുറ്റക്കാർക്കെതിരെ ഏതെങ്കിലും വിധത്തിൽ നടപടി എടുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നില്ല.
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലും കുറിച്ചത്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു- മുഖ്യമന്ത്രി പറയുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുമെന്നും ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ഉറപ്പുകളെയൊന്നും വിശ്വസിക്കാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. സിബിഐ അന്വേഷണ ഉത്തരവിറങ്ങി അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരത്തിൽ നിന്നും പിന്മാറുകയുള്ളൂ എന്നാണ് ശ്രീജിത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച്ചയിൽ യാതൊരു തീരുമാനവും വന്നിട്ടില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് ഇനി എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞാലും ഉറപ്പ് ഒരിക്കലും വിശ്വസിക്കാൻ പാടില്ല.