- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ചലച്ചിത്രമേള കാണാൻ എത്തുന്നത് ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം മതി! അടൂർ ഗോപാല കൃഷ്ണന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതിയോ വിദേശ സിനമകൾ? സിനിമ ഭാഷാന്തരമാണെന്ന് പഠിപ്പിച്ച സംവിധായകൻ തന്നെയാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. ഇംഗ
തിരുവനന്തപുരം: ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതിയോ വിദേശ സിനമകൾ? സിനിമ ഭാഷാന്തരമാണെന്ന് പഠിപ്പിച്ച സംവിധായകൻ തന്നെയാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം ചലച്ചിത്രമേള കണ്ടാൽ മതിയെന്നും ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെ കുറിച്ച് പറയാൻ ചേർന്ന വാർത്താസമ്മേളനത്തിൽ വച്ച് അടൂർ അഭിപ്രായപ്പെട്ടതാണ് വിമർശനങ്ങൾക്ക് വിധേയകമാകുന്നത്. പരാമർശം വിവാദമാവുമെന്ന് തോന്നിയതോടെ മന്ത്രി തിരുവഞ്ചൂർ അടൂരിനെ തിരുത്തുകയും ചെയ്തു.
അടൂർ ഗോപാലകൃഷ്ണൻ സമിതിയുടെ ശുപാർശ പ്രകാരമാണ് ചലച്ചിത്രമേളയിൽ മാറ്റങ്ങൾകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ചലച്ചിത്രമേള കാണാനുള്ള പാസിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് നിയന്ത്രണം കൊണ്ടുവന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് വിവാദ പരാമർശങ്ങളിലേക്ക് വഴിമാറിയത്. ഇംഗ്ലീഷ് സബ് ടൈറ്റിലിലാണ് വിദേശ സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഇംഗ്ലീഷ് അറിയാവുന്നവർ സിനിമ കണ്ടാൽ മതിയെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സിനിമ കാണാനെത്തുന്നവരെ കുറിച്ചുള്ള വിവരശേഖരണത്തിനാണ് അപേക്ഷകരുടെയും തൊഴിലും സിനിമയെ കുറിച്ചുള്ള അവരുടെ അറിവും പരിശോധിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം അടൂരിനെ തിരുത്തിക്കൊണ്ടായിരുന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിച്ചത്. നിയന്ത്രണം കൊണ്ടുവന്നാലും ആർക്കും പാസ് നിഷേധിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂർ ഇടപെട്ടു പറഞ്ഞു.
നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രി ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മന്ത്രി പിൻവലിഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പ്രവേശന പാസ് 300രൂപയാക്കി കുറച്ചതായി മന്ത്രി അറിയിച്ചു. എന്നാൽ അടൂരിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ഉയർന്നു കൊഴുക്കുകയാണ്. സിനിമ ഭാഷാന്തരമാണെന്നും അതുകൊണ്ട് അടൂരിന്റെ പരാമർശം തെറ്റായിപ്പോയെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ഫ്രാൻസിലെ പുരസ്‌ക്കാരം നേടിയ അടൂരിന്റെ സിനിമ എലിപ്പത്തായത്തെ കുറിച്ചാണ് ചിലർ ഓർമ്മിപ്പിച്ചത്. ഫ്രഞ്ച് സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനം എടുത്തെങ്കിൽ എലിപ്പത്തായത്തിന് അവാർഡ് കിട്ടുമായിരുന്നോ എന്നായിരുന്നു ചിലരുടെ ചോദ്യം.