- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺടാക്ട്‌ലെസ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ; നിങ്ങളുടെ സാന്നിധ്യത്തിൽ അല്ലെങ്കിൽ പണം ചോരുമെന്ന് മുന്നറിയിപ്പ്
ഡബ്ലിൻ: പിൻ നമ്പർ ഇല്ലാതെ സ്വൈപ്പ് ചെയ്ത് ഉപയോഗിക്കാവുന്ന കോൺടാക്ട്‌ലെസ് കാർഡുകൾ നിങ്ങളുടെ സാന്നിധ്യത്തിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ബാങ്കുകൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ കാർഡ് നിങ്ങളുടെ മുന്നിൽ വച്ചല്ലാതെ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിലൂടെ ഏറെ തട്ടിപ്പ് അരങ്ങേറാൻ സാധ്യതയുള്ളതുകൊണ്ടാണ് കോൺടാക്‌സ്ലെസ് കാർഡ് ഉടമകൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിങ്ങളുടെ മുന്നിൽ വച്ചല്ലാതെ കോൺടാക്ട്‌ലെസ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. പിൻ നമ്പർ ഇല്ലാതെ സ്വൈപ്പ് ചെയ്ത് പണം പിൻവലിക്കാമെന്നതുകൊണ്ട് ഏറെ ഉപകാരപ്രവും, അതേസമയം തട്ടിപ്പിന് സാധ്യതയുള്ളതുമാകുന്നത്. രാജ്യത്തെ പകുതി പേരും കോണ്ടാക്ലെസ്സ് കാർഡ് ഉപയോഗിക്കുന്നതായാണ് കണക്ക്. കാർഡ് ഉപയോഗിക്കുന്നതിന് എക്‌സ്ട്രാ ചാർജ്ജ് ഈടാക്കണമെന്ന് എ.ഐ.ബി തീരുമാനിച്ചിരിക്കെയാണ് മുന്നറിയിപ്പ്. ബാറുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ബിൽ അടക്ക
ഡബ്ലിൻ: പിൻ നമ്പർ ഇല്ലാതെ സ്വൈപ്പ് ചെയ്ത് ഉപയോഗിക്കാവുന്ന കോൺടാക്ട്‌ലെസ് കാർഡുകൾ നിങ്ങളുടെ സാന്നിധ്യത്തിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ബാങ്കുകൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ കാർഡ് നിങ്ങളുടെ മുന്നിൽ വച്ചല്ലാതെ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിലൂടെ ഏറെ തട്ടിപ്പ് അരങ്ങേറാൻ സാധ്യതയുള്ളതുകൊണ്ടാണ് കോൺടാക്‌സ്ലെസ് കാർഡ് ഉടമകൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിങ്ങളുടെ മുന്നിൽ വച്ചല്ലാതെ കോൺടാക്ട്‌ലെസ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. പിൻ നമ്പർ ഇല്ലാതെ സ്വൈപ്പ് ചെയ്ത് പണം പിൻവലിക്കാമെന്നതുകൊണ്ട് ഏറെ ഉപകാരപ്രവും, അതേസമയം തട്ടിപ്പിന് സാധ്യതയുള്ളതുമാകുന്നത്. രാജ്യത്തെ പകുതി പേരും കോണ്ടാക്ലെസ്സ് കാർഡ് ഉപയോഗിക്കുന്നതായാണ് കണക്ക്. കാർഡ് ഉപയോഗിക്കുന്നതിന് എക്‌സ്ട്രാ ചാർജ്ജ് ഈടാക്കണമെന്ന് എ.ഐ.ബി തീരുമാനിച്ചിരിക്കെയാണ് മുന്നറിയിപ്പ്.
ബാറുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ബിൽ അടക്കാനായി ഈ കാർഡ് വെയ്റ്ററുടെ കൈയിൽ കൊടുത്തുവിടുന്ന രീതിയും വ്യാപകമാണ്. ഇങ്ങനെ ചെയ്യുന്നത് കാർഡിലെ വിവരങ്ങൾ ചോരാനിടയാക്കുമെന്നാണ് ബാങ്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കോൺടാക്റ്റ് ലെസ് കാർഡ് റീഡർ എന്ന ഉപകരണം ഉപയോഗിച്ച് ഒരു കാർഡിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് പലയിടങ്ങളിലും നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. വെയ്റ്റർമാരും മറ്റും ഇത്തരം സംഘങ്ങളുടെ സ്വാധീനത്തിലാകാൻ സാധ്യതയേറെയാണ്.
ചില ഉപകരണങ്ങൾ ഉപയോഗിച്ച് പോക്കറ്റിലിരിക്കുന്ന കാർഡിനു നേരെ പിടിച്ചാൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്ന രീതിയും തട്ടിപ്പു സംഘം പിന്തുടരുന്നുണ്ട്. ഇതിനെ ചെറുക്കാനായി ലോഹം കൊണ്ട് നിർമ്മിതമായ പഴ്‌സുകൾ വിപണിയിൽ ലഭ്യമാണ്.