ൺബീർ കപൂറിന്റെയും കത്രീനയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കെ ദിപിക പദുക്കോണിന്റെ ഉപദേശം കേട്ട ഞെട്ടലിലാണ് ബോളിവുഡ് ലോകം.രൺബീർ കപൂറിനെ വിവാഹം കഴിക്കരുതെന്ന് കത്രീന കൈഫിന് ദീപിക പദുക്കോണിന്റെ ഉപദേശം. ഈയിടെ നടന്ന ഒരു റെഡ് കാർപ്പറ്റ് ചടങ്ങിലാണ് രൺബീറിന്റെ മുൻ കാമുകി കൂടിയായ ദീപിക പദുക്കോൺ കത്രീനയ്ക്ക് ഈ ഉപദേശം നൽകിയത്.

റെഡ് കാർപ്പറ്റ് ചടങ്ങിൽ പതിവിന് വിപരീതമായി ദീപിക ഒറ്റയ്ക്കാണ് വന്നത്. എപ്പോഴും ദീപികയുടെ കൂടെ ഉണ്ടാകാറുള്ള രൺബീർ സിങ് ഒപ്പമില്ലായിരുന്നു.ഈ അവസരം മുതലാക്കിയ മാദ്ധ്യമങ്ങൾ ദീപികയോട് കത്രീനയ്ക്ക് ഒരു ഉപദേശം നൽകിയാൽ അത് എന്തായിരിക്കുമെന്ന് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായാണ് രൺബിറിനെ വിവാഹം കഴിക്കരുതെന്ന് ഉപദേശം നൽകിയത്.

ദീപികയുടെ മറുപടി കേട്ട് മാദ്ധ്യമപ്രവർത്തകരും മൂവരുടെയും ആരാധകരും ഞെട്ടിയിരിക്കുകയാണെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.ഡിസംബർ 30ന് കത്രീനയും രൺബീറും മോതിരം മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷം മെയ് മാസത്തിൽ താര ജോടികൾ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.