- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയായാലും ഹിന്ദുക്കളുടെ കാര്യത്തിൽ തലയിടേണ്ടെന്നു ശിവസേന; സാമ്നയിലെ പ്രസ്താവന തിരക്കുള്ള പ്രദേശങ്ങളിൽ മണ്ഡപങ്ങൾ നിർമ്മിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെ
മുംബൈ: കോടതിയായാലും ഹിന്ദുക്കളുടെ കാര്യത്തിൽ തലയിടരുതെന്ന് ശിവസേന. മുംബൈ ഹൈക്കോടതിയോടാണ് മതപരമായ വിശ്വാസങ്ങളിൽ ഇടപെടരുതെന്ന് ശിവസേനയുടെ ആവശ്യപ്പെട്ടത്. തിരക്കുള്ള പ്രദേശങ്ങളിലും അധികമായി വാഹനഗതാഗതം അനുഭവപ്പെടുന്ന സ്ഥലങ്ങളിലും മണ്ഡപങ്ങൾ നിർമ്മിക്കുന്നതിന് നിരോധനമേർപ്പെടുത്തിയ ബോംബെ ഹൈക്കോടതിയുടെ നടപടിയാണ് ശിവസേനയെ ചൊടി

മുംബൈ: കോടതിയായാലും ഹിന്ദുക്കളുടെ കാര്യത്തിൽ തലയിടരുതെന്ന് ശിവസേന. മുംബൈ ഹൈക്കോടതിയോടാണ് മതപരമായ വിശ്വാസങ്ങളിൽ ഇടപെടരുതെന്ന് ശിവസേനയുടെ ആവശ്യപ്പെട്ടത്.
തിരക്കുള്ള പ്രദേശങ്ങളിലും അധികമായി വാഹനഗതാഗതം അനുഭവപ്പെടുന്ന സ്ഥലങ്ങളിലും മണ്ഡപങ്ങൾ നിർമ്മിക്കുന്നതിന് നിരോധനമേർപ്പെടുത്തിയ ബോംബെ ഹൈക്കോടതിയുടെ നടപടിയാണ് ശിവസേനയെ ചൊടിപ്പിച്ചത്.
ഭൂരിപക്ഷ സമുദായത്തിന്റെ മേലുള്ള കടന്നുകയറ്റം വേണ്ടെന്ന താക്കീതാണ് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന നൽകിയത്. ഇത്തരത്തിലുള്ള കോടതി ഉത്തരവ് നിമിത്തം ഗണേശോത്സവ്, നവരാത്രി, ശിവജയന്തിയടക്കമുള്ള പല ദേശീയവും മതപരവുമായ ഉത്സവങ്ങൾ ബാധിക്കപ്പെടുമെന്നാണ് പാർട്ടി പത്രം പറയുന്നത്.
സമീപകാലത്തായി പരിസ്ഥിതിയുടെയോ മലിനീകരണത്തിന്റെയോ പേരു പറഞ്ഞ് ഹിന്ദുക്കളുടെ ഉത്സവങ്ങളും ദേശീയ ആഘോഷങ്ങളും തടസപ്പെടുത്തുകയാണ്. ഭൂരിപക്ഷ താത്പര്യമെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഏതെങ്കിലും എൻ.ജി.ഒയുടെ പേരിൽ ആരെങ്കിലും നൽകുന്ന പരാതിയിൽ കോടതി ഉത്തരവ് നൽകും. പിന്നീട് അത് നടപ്പാക്കാനായി പൊലീസ് എന്ത് അതിക്രമങ്ങൾക്കും തയ്യാറാകും. ചെറിയ വിഭാഗത്തിനെ പ്രതിനിധീകരിക്കുന്ന അത്തരം എൻ.ജി.ഒകളുടെ അഭിപ്രായം സമൂഹത്തിന്റെതായി കണാക്കാക്കാനാവില്ല. എല്ലാവർക്കും നീതിയനുവദിക്കാനാണ് കോടതിയെന്നും പാർട്ടി പറയുന്നു.
ആഘോഷങ്ങളില്ലെങ്കിൽ കൂടി വർഷം മുഴുവനും മുംബൈ നഗരം തിരക്കേറിയതായി തന്നെ തുടരും. മുംബൈയിലേക്ക് പ്രവഹിക്കുന്ന പെർമിറ്റ് സംവിധാനം പരിശോധിക്കാൻ കോടതി തീരുമാനമെടുക്കുമോ എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്.

