- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ നിലക്കുനിർത്താൻ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പാക്കിസ്ഥാനിലേക്ക് അയക്കും; ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുന്നതിൽ യുഎസിന് അതൃപ്തി
വാഷിങ്ടൺ: ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാനെ നിലക്കുനിർത്താൻ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുന്നറിയിപ്പുമായി പാക്കിസ്ഥാനിലേക്ക് ഉടൻ അയക്കാനാണ് തീരുമാനം. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാക്കിസ്ഥാനിലെത്തുക. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരേ പ്രവർത്തിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടും. താലിബാൻ ഉൾപ്പെടെ വിവിധ ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുന്നതിൽ യുഎസിന് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ നല്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വേണ്ട നടപടികൾ എടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാണെന്ന് ജിം മാറ്റീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവായുധ നിരോധനത്തിനുള്ള യുഎൻ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് പുരസ്‌കാരം സഹായകരമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, അനുകൂല നിലപാടല
വാഷിങ്ടൺ: ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാനെ നിലക്കുനിർത്താൻ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുന്നറിയിപ്പുമായി പാക്കിസ്ഥാനിലേക്ക് ഉടൻ അയക്കാനാണ് തീരുമാനം.
വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാക്കിസ്ഥാനിലെത്തുക. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരേ പ്രവർത്തിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടും.
താലിബാൻ ഉൾപ്പെടെ വിവിധ ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുന്നതിൽ യുഎസിന് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ നല്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വേണ്ട നടപടികൾ എടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാണെന്ന് ജിം മാറ്റീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആണവായുധ നിരോധനത്തിനുള്ള യുഎൻ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് പുരസ്‌കാരം സഹായകരമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, അനുകൂല നിലപാടല്ല യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 122 രാജ്യങ്ങളെ ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്‌പ്പിക്കാൻ ഐക്യാനിന്റെ പ്രവർത്തനങ്ങൾക്കു സാധിച്ചിട്ടുണ്ട്. പക്ഷേ, ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുണ്ടെന്നു കരുതുന്ന യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രയേൽ, ഉത്തര കൊറിയ, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവരെ കരാറിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ രാജ്യങ്ങൾ കൂടി പങ്കാളികളായാലേ ഉടമ്പടി പൂർണതോതിലാകൂ.