വാഷിങ്ടൺ: യു.എസ് പ്രസിഡന്റിന്റെ കമ്മ്യുണിക്കേഷൻ ടീമിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ രാജ് ഷായ്ക്ക് നിയമനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വൈറ്റ് ഹൗസിലെ സുപ്രധാന പദവിയിൽ ഷായെ നിയമിച്ചത്. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയും പ്രിൻസിപ്പൽ ഡെപ്യുട്ടി പ്രസ് സെക്രട്ടറിയും ആണ് 32കാരനായ ഷായ്ക്ക് നിയമനമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.

തന്റെ വിശ്വസ്തൻ ഹോപ് ഹിക്സിനെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ട്രംപ് നിയമിച്ചു. മുൻപ് പ്രഡിന്റിന്റെ അസിസ്റ്റന്റും ഇടക്കാല കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ഹിക്സ് പ്രവർത്തിച്ചിട്ടുണ്ട്. 1980കളിൽ ഷായുടെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയവരാണ്. ഗുജറാത്ത് സ്വദേശികളാണ് ഇവർ.

വാഷിങ്ടൺ ടൈംസ് കോളമിസ്റ്റും ഫോക്സ് ന്യൂസ് ലേഖികയുമായ മെഴ്സഡസ് ഷാലപ്പിന് സ്ഥാനചലനം ഉണ്ടാകും. മെഴ്‌സഡസ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ സീനിയർ അഡൈ്വസർ ആകും. സ്റ്റീവൻ ചെയൂങ് ആണ് സ്ട്രാറ്റജിക് റെസ്പോൻസ് വിഭാഗം ഡയറക്ടർ.

കണക്ടികട്ട് സ്വദേശിയാണ് ഷാ. 1980കളിൽ ഷായുടെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയവരാണ്. ഗുജറാത്ത് സ്വദേശികളാണ് ഇവർ.