ന്യൂയോർക്ക്: ഭായി ഭായി ബന്ധമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ളത്. എന്നിരുന്നാലും ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇംഗ്ലീഷ് ഭാഷയെ കളിയാക്കിയിരിക്കുകയാണ് ട്രംപ്. അഫ്ഗാൻ വിഷയത്തിൽ മോദി അമേരിക്കയ്ക്ക് നൽകിയ പിന്തുണ എടുത്ത പറയാൻ ട്രംപ് ഉപയോഗിച്ചത് നരേന്ദ്ര മോദിയെ കളിയാക്കിയുള്ള ഇംഗ്ലീഷ് ഭാഷയാണ്.

ഹിന്ദി സംസാരിക്കുന്ന മോദിക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അദ്ദേഹത്തിന്റെ സംസാര രീതിയെ പാടെ കളിയാക്കിയിരിക്കുകയാണ് ട്രംപ്. അഫ്ഗാൻ വിഷയത്തിൽ ട്രംപും മോദിയും തമ്മിൽ സംസാരിച്ച ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇന്ത്യൻ പ്രധാന മന്ത്രിയെ ട്രംപ് കളിയാക്കിയത്.

ഇതിനു മുൻപും ഇന്ത്യക്കാരുടെ അക്‌സെന്റിനെ ട്രംപ് കളിയാക്കിയിട്ടുണ്ട്. 2016ൽ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ കോൾ സെന്റർ ജോലിക്കാരുടെ ആക്‌സെന്റിനെ കളിയാക്കിയത് ചർച്ചയായിരുന്നു.

കഴിഞ്ഞ ദിവസം ആഫ്രിക്കൻ രാജ്യങ്ങളെ ഷിറ്റ് ഹോൾ കൺട്രീസ് എന്ന് വിളിച്ചും ട്രംപ് അധിക്ഷേപിച്ചിരുന്നു. ഹെയ്തിയേയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെയും കുറിച്ച് പരാമർശിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഈ അധിക്ഷേപം. ഇതിനെതിരെ മാധ്യമങ്ങൾ രംഗത്ത് വന്നിരുന്നു.