- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയെ തകർക്കുമെന്ന ഭീഷണിയുമായി യു.എൻ ജനറൽ അസംബ്ലിയിൽ ഡൊണാൾഡ് ട്രംപ്; അമേരിക്കക്കെതിരെ ഭീഷണി തുടർന്നാൽ ഉത്തര കൊറിയയെ തുടച്ചു നീക്കും; ശത്രുതാപരമായ നിലപാട് മാറ്റാൻ ഉത്തരകൊറിയ തയ്യാറായില്ലെങ്കിൽ ലോകരാജ്യങ്ങൾ അവരെ ഒറ്റപ്പെടുത്തണമെന്നും ട്രംപ്
ന്യൂയോർക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലപാടുമാറ്റാൻ തയ്യാറായില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ പരീക്ഷണം അടക്കമുള്ളവയിൽനിന്ന് പിന്മാറാൻ തയ്യാറായില്ലെങ്കിൽ ഉത്തര കൊറിയയെ തകർക്കാൻ അമേരിക്ക നിർബന്ധിതരാകും. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസകരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ എത്തിയ ശേഷം യു.എൻ ജനറൽ അസംബ്ലയിൽ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്. എല്ലാറ്റിനും മേലെ അമേരിക്കയുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിനെയും ട്രംപ് വിമർശിച്ചു. 'റോക്കറ്റ് മാൻ' ആത്മഹത്യാ ശ്രമമാണ് നടത്തുന്നതെന്ന് ട്രംപ് പരിഹസിച്ചു. ശത്രുതാപരമായ നിലപാട് മാറ്റാൻ കിം ജോങ് ഉൻ തയ്യാറായില്ലെങ്കിൽ ലോകരാജ്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഉത്
ന്യൂയോർക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലപാടുമാറ്റാൻ തയ്യാറായില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ആണവ പരീക്ഷണം അടക്കമുള്ളവയിൽനിന്ന് പിന്മാറാൻ തയ്യാറായില്ലെങ്കിൽ ഉത്തര കൊറിയയെ തകർക്കാൻ അമേരിക്ക നിർബന്ധിതരാകും. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസകരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ എത്തിയ ശേഷം യു.എൻ ജനറൽ അസംബ്ലയിൽ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്.
എല്ലാറ്റിനും മേലെ അമേരിക്കയുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിനെയും ട്രംപ് വിമർശിച്ചു. 'റോക്കറ്റ് മാൻ' ആത്മഹത്യാ ശ്രമമാണ് നടത്തുന്നതെന്ന് ട്രംപ് പരിഹസിച്ചു. ശത്രുതാപരമായ നിലപാട് മാറ്റാൻ കിം ജോങ് ഉൻ തയ്യാറായില്ലെങ്കിൽ ലോകരാജ്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഉത്തര കൊറിയയുടെ ആണവായുധങ്ങളും മിസൈൽ പരീക്ഷണങ്ങളും ലോകത്തിനുതന്നെ ഭീഷണിയാണ്. ആരുമായും സംഘർഷത്തിൽ ഏർപ്പെടാനല്ല, സൗഹൃദവും ഐക്യവും നിലനിർത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിങ് സർക്കാരിനെതിരെ യു.എൻ അംഗരാഷ്ട്രങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയൻ സർക്കാരിന്റെ യു.എൻ പ്രതിനിധികളായ ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ട്രംപ് ആഞ്ഞടിച്ചത്. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിച്ചതിന് ജോർദാനെയും ടർക്കിയേയും ട്രംപ് അഭിനന്ദിച്ചു.