വാഷിങ്ടൺ: ജെറുശലേം വിശുദ്ധ മതിൽ സന്ദർശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കൻ പ്രസിഡന്റ് എന്ന പദവിക്ക് ഡൊണാൾഡ് ട്രമ്പ് അർഹനായി. ഇസ്രയേൽ സന്ദർശനത്തിനായി എത്തി ചേർന്ന ട്രമ്പ് മെയ് 22 തിങ്കളാഴ്ചയായിരുന്നു മതിൽ സന്ദർശനത്തിനെത്തിയത്.ഇങ്ങനെ ഒരവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ട്രമ്പ് പറഞ്ഞു.തലയിൽ ചെറിയൊരു തൊപ്പി ധരിച്ചു ഏറെ നേരം ഒറ്റക്ക് മതിലിൽ സ്പർശിച്ചു ധ്യാനനിരതനായി നിന്നതിന് ശേഷമാണ് ട്രമ്പ് സ്ഥലം വിട്ടത്.പ്രഥമ വനിത, മകൾ ഇവാങ്ക, മരുമകൻ ജറീഡി കുഷ്‌നർ എന്നിവർ ട്രമ്പിനോടൊപ്പം ഇസ്രയേൽ സന്ദർശനത്തിനെത്തിയിരുന്നു.

ജോർജ്ജ് H.W.ബുഷ്, ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ഒബാമ തുടങ്ങിയവർ മതിൽ സന്ദർശിച്ചിരുന്നുവെങ്കിലും, അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രമ്പ് മാത്രമാണ് ആദ്യമായി ഇവിടെ സന്ദർശനത്തിനെത്തിയത്.ഇസ്രയേൽ സന്ദർശനത്തിനെത്തിയ ട്രമ്പിനെ സ്വീകരിക്കുവാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എത്തിചേരണമെന്ന് പ്രധാനമന്ത്രി നേതൻയാഹു നിർദ്ദേശം നൽകിയിരുന്നു.അമേരിക്കയുടെ നല്ലൊരു സുഹൃദ് രാജ്യമാണ് ഇസ്രയേൽ എന്ന് കൂട്ടിചേർക്കുന്നതിനും ട്രമ്പ് അവസരം കണ്ടെത്തി.