- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹിലാരി ക്ലിന്റനെതിരേ വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രമ്പ്; സഭ്യമല്ലാത്ത പരാമർശത്തെതുടർന്ന് പുലിവാലു പിടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി
വാഷിങ്ടൺ: പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റനെതിരേ സഭ്യമല്ലാത്ത പരാമർശം നടത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ്. മിച്ചിഗണിൽ നടന്ന ഡിബേറ്റിലാണ് ഹിലാരിക്കെതിരേ വിവാദ പരാമർശം ട്രമ്പ് നടത്തിയിരിക്കുന്നത്. 2008-ൽ ഹിലാരി ഒബാമയ്‌ക്കെതിരേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിനെ പരാമർശിച
വാഷിങ്ടൺ: പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റനെതിരേ സഭ്യമല്ലാത്ത പരാമർശം നടത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ്. മിച്ചിഗണിൽ നടന്ന ഡിബേറ്റിലാണ് ഹിലാരിക്കെതിരേ വിവാദ പരാമർശം ട്രമ്പ് നടത്തിയിരിക്കുന്നത്. 2008-ൽ ഹിലാരി ഒബാമയ്‌ക്കെതിരേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിനെ പരാമർശിച്ചാണ് ട്രാമ്പ് അസഭ്യമായ പരാമർശം നടത്തിയിരിക്കുന്നത്.
അന്ന് അവർ ഒബാമയെ തോൽപ്പിക്കേണ്ടതായിരുന്നു. എന്നാൽ അവർ scholonged ആയിപ്പോയി. അവർ തോറ്റു. ഈ പദം പുരുഷ ജനനേന്ദ്രിയത്തെ സൂചിപ്പിക്കുന്നതാണ്. മിച്ചിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിൽ നടത്തിയ ഈ അശ്ലീല പരാമർശം ട്രമ്പിനെതിരേ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. എന്നാൽ ട്രമ്പിന്റെ അശ്ലീല പരാമർശത്തിനെതിരേ പ്രതികരിക്കാനില്ലെന്നാണ് ഹിലാരി ക്യാമ്പ് അറിയിച്ചിരിക്കുന്നത്.
കാലിഫോർണിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിമുകൾക്കെതിരേയും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു ട്രമ്പ്. മുസ്ലിമുകൾ അമേരിക്കിൽ പ്രവേശിക്കുന്നതു തടയണമെന്ന ട്രമ്പിന്റെ നിർദേശത്തെ എതിർത്ത് അത്തരമൊരു നീക്കം ഐ.എസിന്റെ പ്രചാരണത്തിനു ഗുണകരമാകുമെന്ന് ഹിലരിയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിലരി നുണ പറയുന്ന ആളാണെന്ന് ട്രമ്പ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പ്രത്യേക രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത ട്രമ്പിന് ചില സംസ്ഥാനങ്ങളിൽ മുൻതൂക്കം ലഭിക്കുന്നുണ്ട്.