- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്; തിങ്കളാഴ്ച്ച മുതൽ നിർദ്ദേശം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചു. ഇനി കേസുകൾ സംബന്ധിച്ചു കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെ പ്രതികളുടെ പേരും പടവും പ്രസിദ്ധീകരണത്തിനു നൽകുന്നതിനു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. തിങ്കളാഴ്ചമുതൽ നിർദ്ദേശം പ്രാബല്യത്തിൽ വരും. കുറ്റക്കാരനെന്നു കോടതി വിധിക്കുംവരെ പ്രതി കുറ്റാരോപിതൻ മാത്രമാണെന്നും അവരുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വദേശിവിദേശി വ്യത്യാസമില്ലാതെ വിലക്ക് ബാധകമാണ്. മുഖ്യധാരാ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും തെളിവെടുപ്പു ഘട്ടത്തിൽത്തന്നെ പ്രതികളുടെ പേരും പടവും വരാറുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർതന്നെയാണ് ഈ വിവരങ്ങൾ നൽകുന്നത്. പിന്നീടു നിരപരാധിയാണെന്നു തെളിയുന്ന ഘട്ടത്തിലാണെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിക്കാറുമില്ല. ഈ സാഹചര്യത
കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചു. ഇനി കേസുകൾ സംബന്ധിച്ചു കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെ പ്രതികളുടെ പേരും പടവും പ്രസിദ്ധീകരണത്തിനു നൽകുന്നതിനു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. തിങ്കളാഴ്ചമുതൽ നിർദ്ദേശം പ്രാബല്യത്തിൽ വരും. കുറ്റക്കാരനെന്നു കോടതി വിധിക്കുംവരെ പ്രതി കുറ്റാരോപിതൻ മാത്രമാണെന്നും അവരുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വദേശിവിദേശി വ്യത്യാസമില്ലാതെ വിലക്ക് ബാധകമാണ്.
മുഖ്യധാരാ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും തെളിവെടുപ്പു ഘട്ടത്തിൽത്തന്നെ പ്രതികളുടെ പേരും പടവും വരാറുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർതന്നെയാണ് ഈ വിവരങ്ങൾ നൽകുന്നത്. പിന്നീടു നിരപരാധിയാണെന്നു തെളിയുന്ന ഘട്ടത്തിലാണെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിക്കാറുമില്ല. ഈ സാഹചര്യത്തിലാണു പുതിയ നിർദ്ദേശം.