- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിസ്ബെയ്ൻ നൽകുന്നത് വലിയപാഠം; പരമ്പരയിലെ പരാജയത്തിന് ശേഷം പ്രതികരണവുമായി ഓസീസ് കോച്ച് ജസ്റ്റിൻലാങ്ങർ; ഇന്ത്യയെ ഇനി വില കുറച്ചുകാണില്ലെന്നും ലാങ്ങർ
ബ്രിസ്ബെയ്ൻ: ഇന്ത്യക്കാരെ ഒരിക്കലും കുറച്ചുകാണരുത് എന്ന പാഠമാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിലെ തോൽവിയിൽനിന്നു പഠിച്ചതെന്ന് ഓസ്ട്രേലിയയുടെ പരിശീലകൻ ജസ്റ്റിൻ ലാൻഗർ. ചാനൽ സെവനുമായുള്ള അഭിമുഖത്തിലാണ് ലാങ്ങർ മനസ്സുതുറന്നത്.വിജയം പൂർണമായും ഇന്ത്യ അർഹിച്ചതാണെന്നും ലാങ്ങർ പറഞ്ഞു.
''മികച്ച ഒരു ടെസ്റ്റ് പരമ്പര ആയിരുന്നു ഇത്. അവസാനം ഒരു വിജയിയോ പരാജിതരോ ഉണ്ടായേ പറ്റൂ. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഇവിടത്തെ ആദ്യ വിജയി. ഈ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും ഇന്ത്യയ്ക്കാണ്. ഗംഭീരമായ പ്രകടമാണ് അവർ പുറത്തെടുത്തത്.'' -
രണ്ടു കാര്യങ്ങളാണ് ഞങ്ങൾ ഇതിൽനിന്നു പഠിച്ചത്. ഒന്നും അനായാസം ലഭിക്കില്ലെന്നതാണ് ആദ്യത്തേത്. ഇന്ത്യക്കാരെ ഒരിക്കലും കുറച്ചുകാണരുത് എന്നത് അടുത്തതും. നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ ആദ്യ ഇലവനാണ് കളിക്കളത്തിലുള്ളത്. - ലാങ്ങർ പറഞ്ഞു.
ആദ്യ ടെസ്റ്റ് മൂന്നു ദിവസം കൊണ്ടാണ് ഞങ്ങൾ ജയിച്ചത്. ഇന്ത്യയെ കുറഞ്ഞ സ്കോറിനു പുറത്താക്കി. എന്നാൽ അവർ തകർന്നില്ല. റിഷഭ് പന്തിന്റെ നിർഭയമായ ബാറ്റിങ് കൈയടി അർഹിക്കുന്നതാണെന്ന് ഓസീസ് കോച്ച് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്