- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഇരുട്ടിലാകും; ഭൂമിയിലെങ്ങും ഇലക്ട്രിക് ഷോക്കുണ്ടാകും; കൊടുങ്കാറ്റിൽ ഭൂമി പിളരും: മഹാസൗരക്കാറ്റിൽ ഏത് നിമിഷവും ഭൂമി നിലം പതിക്കാം
ലോകാവസാനം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന അനേകം പേരുണ്ട്. എന്നാൽ ശാസ്ത്രം പറയുന്നത് അതൊരു സത്യം തന്നെയാണെന്ന്. ഈ ദുരന്തം എന്നു സംഭവിക്കുമെന്നേ ഇനി അറിയാനുള്ളൂ. വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ കൊടുങ്കാറ്റും ഇടിമിന്നലും വെള്ളപ്പൊക്കവും അഗ്നിയും ഒക്കെത്തന്നെയാവും ലോകാവസാനത്തിന് കാരണമാവുകയെന്നാണ് പുതിയ കണ്ടെത്തൽ. സൂര്
ലോകാവസാനം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന അനേകം പേരുണ്ട്. എന്നാൽ ശാസ്ത്രം പറയുന്നത് അതൊരു സത്യം തന്നെയാണെന്ന്. ഈ ദുരന്തം എന്നു സംഭവിക്കുമെന്നേ ഇനി അറിയാനുള്ളൂ. വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ കൊടുങ്കാറ്റും ഇടിമിന്നലും വെള്ളപ്പൊക്കവും അഗ്നിയും ഒക്കെത്തന്നെയാവും ലോകാവസാനത്തിന് കാരണമാവുകയെന്നാണ് പുതിയ കണ്ടെത്തൽ.
സൂര്യനിൽ നിന്ന് ഭൂമിക്ക് നേരെ വരുന്ന മഹാസൗരക്കാറ്റുകളാൽ ഭൂമിയിലെ ജീവന് ഭീഷണിയുയർന്നിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സൂര്യൻരെ ഉപരിതലത്തിലുണ്ടാവുന്ന അതിശക്തമായ സ്‌ഫോടനങ്ങളുടെ ഫലമായാണ് ഇത്തരം ശക്തമായ കാറ്റുകളുണ്ടാകുന്നത്. അവയ്‌ക്കൊപ്പം കൊറോണൽ മാസ്സ് ഇജക്ഷനുകൾ അഥവാ സിംഎംഇകളും അണിചേരുന്നതോടെ മഹാദുരന്തത്തിനുള്ള സാധ്യത വർധിക്കുമെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിലുള്ള സിഎംഇകൾ സോളാൽ സിസ്റ്റത്തിലെ ഏറ്റവും ശക്തിയേറിയതും ചടുലവുമായ വസ്തുക്കളാണ്. പ്ലാസ്മയുടെ വലിയ കുമിളകളായ ഇവയ്‌ക്കൊപ്പം സൂര്യന്റെ ഉപരിതലത്തിൽ നിന്നും ബഹിരാകാശത്തേക്കെത്തുന്ന കാന്തികമേഖലയും ഉൾപ്പെടുന്നു. ഇതിന് മുമ്പ് ഒരു സോളാൽ ഫ്‌ലയറും സൂര്യനിൽ നിന്ന് പുറപ്പെടുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഗാമ റോ, എക്‌സ് റേ, പ്രോട്ടോണുകൾ, ഇലക്‌ട്രോണുകൾ എന്നിവയുടെ രൂപത്തിൽ വൻതോതിൽ സൂര്യനിൽ നിന്നും ഊർജം ബഹിർഗമിക്കുന്നതിനെയാണ് സോളാർ ഫ്‌ലയർ എന്നു പറയുന്നത്. ഭൂമിയെ വലയം ചെയ്തിരിക്കുന്ന കാന്തികമേഖലയിലേക്ക് ഇത്തരം സിഎംഇകൾ കടന്നു കയറി അവിടെ വ്യത്യാസങ്ങളുണ്ടാക്കുന്നതിനെത്തുടർന്നാണ് മഹാസൗരക്കാറ്റുകളുണ്ടാകുന്നത്. ഇതിനെത്തുടർന്ന് വലിയ അളവിലുള്ള ഇലക്ട്രിക്കൽ കറന്റ് ഭൂമിയിലേക്കൊഴുകുകയും ഇവിടുത്തെ അതിപ്രധാനമായ ഇലക്ട്രിക്ക് സംവിധാനങ്ങൾ താറുമാറാവുകയും ചെയ്യുന്നു.
ഇതിനെ പറ്റി പഠിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള ടാസ്‌ക്‌ഫോഴ്‌സായ സോളാർമാക്‌സിലെ ആഷ്‌ലി ഡെയ്ൽ ഈ അവസ്ഥയെപ്പറ്റി വ്യക്തമായ സൂചന നൽകുന്നുണ്ട്. ഇതിന്റെ അപകടാവസ്ഥ എത്തരത്തിലുള്ളതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അപകടത്തിന്റെ ആഘാതങ്ങൾ എങ്ങനെ പരമാവധി കുറയ്ക്കാമെന്നും അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ഡോക്ടറൽ റിസർച്ച് ചെയ്യുകയാണ് അദ്ദേഹം. വേറിട്ടതും ഭയങ്കരവുമായ ഒരു സൗരക്കാറ്റ് ഭൂമിയുടെ നേരെ വരുന്നതിനോടനുബന്ധിച്ചാണ് ഈ ദുരന്തം സംഭവിക്കാൻ സാധ്യതയുള്ളതെന്ന് ഡെയ്ൽ പറയുന്നു. ഇത്തരത്തിലുള്ള മഹാ കൊടുങ്കാറ്റ് നമ്മുടെ വാർത്താവിനിമയ സംവിധാനത്തെയും പവർ സപ്ലൈയെയും നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഇതിലൂടെ ഗതാഗതവും ആരോഗ്യ സേവനങ്ങളുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം തടസ്സപ്പെടും. വൈദ്യുതി ഇല്ലാതാവുന്നതോടെ പെട്രോൾ സ്റ്റേഷനുകളിൽ നിന്നും കാറുകളിലേക്ക് ഇന്ധനമടിക്കാനും എടിഎമ്മകളി#്ൽ നിന്ന് പണമെടുക്കാനും ഓൺലൈനിൽ പണമടയ്ക്കാനും മറ്റും ബുദ്ധിമുട്ടും. ജലവിതരണവും ഭക്ഷ്യവസ്തുക്കളുടെ വിതരണവും തടസ്സപ്പെടും. ആരോഗ്യ സംവിധാനങ്ങൾ താറുമാറാകുന്നതോടെ രോഗങ്ങൾ പടർന്ന് പിടിക്കും. ഇതിലൂടെ ലോകം നൂറ്റാണ്ടുകൾക്ക് പുറകിലുള്ള ഒരു കാലത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുറപ്പാണ്.
ഇതിനു മുമ്പ് 1859ലായിരുന്നു ഇത്തരത്തിൽ സോളാൽ സൂപ്പർ സ്റ്റോം ഉണ്ടായിരുന്നത്. കാരിങ്ടൺ ഇവന്റ് എന്നാണത് അറിയപ്പെടുന്നത്. ഇംഗ്ലീഷ് ആസ്‌ട്രോണമറായ കാരിങ്ടന്റെ പേരിലാണത് അറിയപ്പെടുന്നത്. ഇതിലൂടെ 1022 കെജെ എനർജി ഭൂമിയിലേക്ക് പ്രവഹിച്ചുവെന്നാണ് കരുതുന്നത്. ഹിരോഷിമ ബോംബ് സ്‌ഫോടനത്തിന്റെ പത്ത് ബില്യൺ ഇരട്ടി ശക്തിക്ക് തുല്യമാണീ ഊർജം.
ഓരോ 150 വർഷങ്ങൾ കൂടുമ്പോഴും ഭൂമി കാരിങ്ടൺ പാതയിലൂടെ കടന്ന് പോകുമെന്നാണ് നാസ ശാസ്ത്രജ്ഞന്മാർ പറയുന്നത്. അങ്ങനെയാണെങ്കിൽ അടുത്ത് സൗരക്കാറ്റിന് ഭൂമി വിധേയമാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അതിനാൽ അത് എപ്പോഴും സംഭവിക്കാമെന്നും അതിന് ഒരുങ്ങിയിരിക്കാനുമാണ് ഗവേഷകർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. വിവിധരാജ്യങ്ങളിൽ നിന്നുള്ള സോളാർമാക്‌സിലെ 40 ഗവേഷകർ കഴിഞ്ഞവർഷം ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പേസ് യൂണിവേഴ്‌സിററിയിൽ ഒത്തുകൂടിയിരുന്നു. സൗരക്കാറ്റിനെത്തുടർന്നുണ്ടാവുന്ന ആഘാതങ്ങൾ കുറയ്ക്കാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു അവരുടെ മുഖ്യ അജണ്ട. ഇതിൽ നിന്നും ഫലപ്രദമായ ചില നിർദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ബഹിരാകാശത്തെ കാലാവസ്ഥ പ്രവചിക്കാൻ നൂതനമായ മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ ഈ അപകടം മുൻകൂട്ടി മനസ്സിലാക്കാമെന്നവർ പറയുന്നു. ഇതു വഴി ഭൂമിയിലെ പ്രധാനപ്പെട്ട പവർലൈനുകൾ സുരക്ഷക്കായി മുൻകൂട്ടി ഓഫാക്കാമെന്നും അതുവഴി അപകടങ്ങളുടെ ആഘാതം കുറയ്ക്കാമെന്നും അവർ നിർദേശിക്കുന്നു.