- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ലോകാവസാനം അടുത്തെത്തി: ന്യൂക്ലിയർ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും ലോകത്തെ ഇല്ലാതാക്കും; ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് ഇനി മൂന്ന് മിനിട്ട് കൂടി
ശാസ്ത്രലോകം ഉറ്റുനോക്കിയിരുന്ന ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് ഇനി മൂന്ന് മിനിട്ടു കൂടി മാത്രം. ദശാബ്ദത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് പ്രപഞ്ചം അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ ഇന്നലെ ഡൂംസ്‌ഡേ ക്ലോക്കിലെ മിനിട്ട് സൂചി രണ്ടു മിനിട്ട് കൂടി മുന്നോട്ടു നീക്കി. ഇന്നലെ ചേർന്ന ബുള്ളറ്റിൻ ഓഫ് ദ അറ്റോ
ശാസ്ത്രലോകം ഉറ്റുനോക്കിയിരുന്ന ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് ഇനി മൂന്ന് മിനിട്ടു കൂടി മാത്രം. ദശാബ്ദത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് പ്രപഞ്ചം അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ ഇന്നലെ ഡൂംസ്‌ഡേ ക്ലോക്കിലെ മിനിട്ട് സൂചി രണ്ടു മിനിട്ട് കൂടി മുന്നോട്ടു നീക്കി. ഇന്നലെ ചേർന്ന ബുള്ളറ്റിൻ ഓഫ് ദ അറ്റോമിക് സയന്റിസ്റ്റുകളുടെ യോഗമാണ് ഡൂംസ്‌ഡേ ക്ലോക്കിലെ മിനിട്ട് സൂചി രണ്ടു മിനിട്ട് കൂടി നീക്കിയത്.
മാനവകുലത്തിന് വൻ ഭീഷണി ഉളവാക്കിയാണ് നിലവിലുള്ള കാലാവസ്ഥാ വ്യതിയാനവും ലോകരാഷ്ട്രങ്ങളുടെ ആണവശേഷിയുമെന്ന് സമ്മേളനം വിലയിരുത്തി. അതുകൊണ്ടു തന്നെ പ്രകൃതി നേരിടാൻ പോകുന്നത് വൻ ദുരന്തമാണെന്ന മുന്നറിയിപ്പു നൽകാനായിട്ടാണ് ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് മൂന്നു മിനിട്ടു കൂടി ശേഷിപ്പിച്ച് ശാസ്ത്രജ്ഞർ സമയം നിജപ്പെടുത്തിയിരിക്കുന്നത്.
പ്രപഞ്ചത്തിന് സംഭവിക്കുന്ന മഹാദുരന്തങ്ങൾ പ്രവചിക്കുന്നതിന് 70 വർഷം മുമ്പ് സ്ഥാപിച്ച ഡൂംസ്‌ഡേ ക്ലോക്കിൽ 2012 ജനുവരിയിൽ 11.55 പിഎം ആയാണ് സമയം നിജപ്പെടുത്തിയിരുന്നത്. അതിനു ശേഷം ഇന്നലെ ചേരുന്ന ബുള്ളറ്റിൻ ഓഫ് ദ അറ്റോമിക് സയന്റിസ്റ്റുകളുടെ യോഗത്തിൽ ഡൂംസ്‌ഡേ ക്ലോക്കിൽ സമയം മാറ്റുമെന്ന് ഏതാണ്ടുറപ്പായിരുന്നു. അത് എത്രമാത്രം എന്നറിയാൻ ജിജ്ഞാസയോടെ കാത്തിരിക്കുകയായിരുന്നു ലോകം.
1947-ൽ ഡൂംസ്‌ഡേ ക്ലോക്ക് സ്ഥാപിച്ചതു മുതൽ 18 തവണയാണ് മിനിട്ട് സൂചിക്ക് സ്ഥാനചലനം സംഭവിച്ചിട്ടുള്ളത്. മാനവരാശിയുടെ നിലനിൽപ്പിന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിയുടെ തോത് നിശ്ചിത കാലയളവിൽ ശാസ്ത്രജ്ഞന്മാർ ഈ ക്ലോക്കിൽ രേഖപ്പെടുത്തുന്നു. മിനിട്ട് സൂചി പന്ത്രണ്ടിലെത്തുന്ന ദിവസമാണ് ഡൂംസ്‌ഡേ. അന്ന് പ്രപഞ്ചത്തെ പിടിച്ചുലയ്ക്കുന്ന മഹാദുരന്തങ്ങൾ അരങ്ങേറിയിക്കുമെന്നാണ് പറയുന്നത്.