മായ എന്ന ഹൊറർത്രില്ലറിന്റെ വിജയത്തിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന ഹൊറർ ത്രില്ലറാണ് ഡോറ. ചിത്രം 24 ന് പുറത്തിറങ്ങാനായി ഒരുങ്ങുകയാണ്. ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ നല്കിയതാണ് വിവാദമാകുന്നത്.

സിനിമയിലെ ഹൊറർ രംഗങ്ങളുടെ ഭീകരത കണക്കിലെടുത്താണ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് വിശദീകരണം.അതേസമയം സെൻസർ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് വശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

ദോസ് രാമസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. വടകറി ഫെയിം മെർവിൻ, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.