മായ എന്ന ഹൊറർ ചിത്രത്തിലൂടെ നയൻസ് പ്രേക്ഷകരേ നന്നായി പേടിപ്പിച്ച നയൻസ് വീണ്ടും ഹൊറർ ചിത്രവുമായി എത്തുന്നു. ഡോറ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നവാഗതനായ ദോസ് രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ ഗണത്തിൽ പെട്ട ചിത്രമാണിത്. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ഹൊറർ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്നതാണ് ചിത്രം.

കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണനാണ് ചിത്രം നിർമ്മിക്കുന്നത്. വടകറി ഫെയിം മെർവിൻ, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.