കൊച്ചി: നയൻതാര വീണ്ടും പ്രേത സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്.

വടകറി ഫെയിം മെർവിൻ, വിവേക് എന്നിവരാണ് സിനിമയുടെ സംഗീത സംവിധായകർ. ഏപ്രിൽ 11ന് നിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പവിഴക്കൊടി എന്ന കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ടിക് ടിക് ടിക് എന്നായിരുന്നു ആദ്യം ഈ ചിത്രത്തിന് നൽകിയിരുന്ന പേര്.