ണ്ടനിൽ തങ്ങൾ ഏത് സമയത്തും സ്‌ഫോടനം നടത്തുമെന്ന ഭീഷണി ഇസ്ലാമിക് സ്‌റ്റേറ്റ് മുഴക്കിയിട്ട് കുറച്ച് നാളുകളായി. ഈ ഒരു സാഹചര്യത്തിൽ നഗരത്തിൽ പട്ടാപ്പകൽ ഒരു ഡബിൾ ഡക്കർ ബസ് പൊട്ടിത്തെറിച്ചാൽ എന്തായിരിക്കും സ്ഥിതി....?. എല്ലാം തീർന്നുവെന്ന് മാത്രമേ ഇത് കണ്ട് നിൽക്കുന്നവർക്ക് തോന്നുകയുള്ളൂ. വെറുതെ പറയുന്നതല്ല ഇന്നലെ പാർലിമെന്റ് മന്ദിരത്തിന് തോട്ട് മുമ്പിലുള്ള ലാംബെക്ക് പാലത്തിന് മുകളിൽ വച്ച് ഇന്നലെ സംഭവിച്ച സ്‌ഫോടനത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പാലത്തിന് മുകളിലുള്ള ഡബിൾ ഡക്കർ ബസ് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. കണ്ട് നിന്ന ലണ്ടൻ നിവാസികൾ പരിഭ്രാന്തരാവുകയും ചെയ്തു. എന്നാൽ ഇത് ജാക്കിച്ചാന്റെ പുത്തൻ പടത്തിന്റെ ഷൂട്ടിംഗാണെന്ന് പിന്നീട് മാത്രമാണിവർ തിരിച്ചറിഞ്ഞത്.

ലോക ആക്ഷൻ താരത്തിന്റെ പുതിയ ചിത്രമായ ദി ഫോറിനർ , വിത്ത് പിയേഴ്‌സ് ബ്രോസ്‌നൻ എന്ന ചിത്രത്തിലെ ഒരു സീനിന്റെ ചിത്രീകരണമായിരുന്നു ഇവിടെ അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. ചിത്രീകരണം നടക്കുന്നതിനിടെ ലാംബെത്ത് ബ്രിഡ്ജ് പാലം മുഴുവനായും അടച്ചുവെന്ന മുന്നറിയിപ്പ് ട്രാൻസ്‌പോർട്ട് ലണ്ടൻ യാത്രക്കാർക്ക് നൽകിയിരുന്നു. പാലത്തിന് മുകളിലെ ബസിന്റെ മേൽക്കൂര സ്‌ഫോടനത്തിൽ തകർന്നതിനെ തുടർന്ന് തീജ്വാലകൾ മാനം മുട്ടെ ഉയരുന്നത് കാണാമായിരുന്നു. വാഹനത്തിന് പടർന്ന് പിടിച്ച തീ റോഡിലേക്കും വ്യാപിക്കുന്നത് കാണാമായിരുന്നു.

സ്ഥോടനത്തിന്റെ ചിത്രങ്ങൾ പകർത്തി പലരും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. കോൺസർവേറ്റീവ് എംപിയായ നിഗെൽ ഹഡിൽസ്റ്റൺ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.  ലാംബെത്ത് ബ്രിഡ്ജിന് മുകളിൽ നടന്ന സ്ഥോടനം കണ്ട് ആരെങ്കിലും ഭയപ്പെട്ടിട്ടുണ്ടോയെന്നും അത് വെറും സിനിമാഷൂട്ടിംഗാണെന്നുമാണ് അദ്ദേഹം ട്വീറ്റ്‌ചെയ്തിരിക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ പാലത്തിൽ ഷൂട്ടിങ് നടക്കുന്നതിനാൽ ആരും ഇതിലെ യാത്ര ചെയ്യേണ്ടെന്നായിരുന്നു ട്രാൻസ്‌പോർട്ട് ഫോർ ലണ്ടന്റെ വെബ്‌സൈറ്റിൽ മെസേജിട്ടിരുന്നത്. ചിത്രീകരണം നടക്കുന്നതിനാൽ പാലം അടച്ചുവെന്ന അറിയിപ്പ് പോർട്ട് ഓഫ് ലണ്ടൻ അഥോറിറ്റിയും പുറപ്പെടുവിച്ചിരുന്നു. കാഴ്ചക്കാരിൽ വിസ്മയവും പരിഭ്രമവും നിറയ്ക്കുന്ന പൊട്ടിത്തെറിയായിരുന്നു അരങ്ങേറിയത്.

പരിസരവാസികൾക്ക് സിനിമാ നിർമ്മാതാക്കൾ ചിത്രീകരണത്തെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. ഇതൊരു ആക്ഷൻ ത്രില്ലറാണെന്നും മാർട്ടിൻ കാംപ്‌ബെല്ലാണ് സംവിധായകനെന്നും ഇതിൽ വെളിപ്പെടുത്തിയിരുന്നു. കാസിനോ റോയൽ, ഗോൾഡൻ ഐ എന്നീ ജെയിംസ്‌ബോണ്ട് സിനിമകൾക്ക് പുറകിൽ പ്രവർത്തിച്ച സംവിധായകനാണ് ഇദ്ദേഹം.നിയന്ത്രണാധീനമായ ഈ സ്ഥോടനം ഓപ്പറേറ്റ് ചെയ്യുന്നത് തങ്ങളുടെ സ്‌പെഷ്യൽ എഫ്ട്‌സ് ടീമാണെന്നും സിനിമാ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ പ്രദേശത്തെ ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.