- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടക്കൊലപാതക കേസ്: ഒളിവിൽ പോയ പ്രതി പിടിയിൽ; വടക്കേക്കര സ്വദേശി ജോഷി അറസ്റ്റിലായത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ
കൊച്ചി: ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ ആളെ വടക്കേക്കര പൊലീസ് പിടികൂടി. 2014 ഏപ്രിൽ മാസം മൂന്നാം തീയതി തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ഇപ്പോൾ മലപ്പുറം പുളിക്കൽ ചെറുകാവ് ചെറുകുത്ത് വീട്ടിൽ താമസിക്കുന്ന ജോഷി (42) എന്നയാളെയാണ് അറസ്‌റ് ചെയ്തത്.
ലോഗ് പെന്റിങ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെി അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ആലുവ ഡി.വൈ.എസ്‌പി റ്റി.എസ്.സിനോജ്, ഇൻസ്‌പെക്ടർ എം.കെ. രമേഷ്, എഎസ്ഐ നിജു കെ ഭാസ്‌കർ, എസ്.സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.