- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഡൗ ജോൺസ് ഒറ്റദിവസം ഇടിഞ്ഞത് 1600 പോയിന്റ്;
ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനകളാണ് എല്ലായിടത്തും 2008-ലെ ആഗോളമാന്ദ്യമുണ്ടാക്കിയ തകർച്ചയിൽനിന്ന് കരകയറുംമുന്നെ, മറ്റൊരു ആഘാതം കൂടിവന്നാൽ എങ്ങനെ നേരിടുമെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ വെളിപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ ഇൻഡസ്ട്രിയൽ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്‌സായ ഡൗ ജോൺസ് ഒറ്റദിവസം കൊണ്ട് 1200 പോയന്റ് ഇടിഞ്ഞു. 2.18 ശതമാനം ഇടിവാണ് ഡൗ ജോൺസിലുണ്ടായത്. വെള്ളിയാഴ്ച മുതൽ സ്‌റ്റോക്ക് മാർക്കറ്റിൽ തുടരുന്ന തണുപ്പൻ പ്രതികരണമാണ് തിങ്കളാഴ്ച കനത്ത ആഘാതമുണ്ടാക്കിയത്. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ് ഉണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്ന ദിവസം വാൾസ്ട്രീറ്റിലുണ്ടായ തകർച്ചയ്ക്കുശേഷം ഓഹരി വിപണിയിലുണ്ടായ ഏറ്റവും മോശം ദിവസമായി ഇതുമാറി. ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ച നിക്ഷേപകർക്കിടയിലും കനത്ത ആശങ്ക വിതച്ചിട്ടുണ്ട്.
ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനകളാണ് എല്ലായിടത്തും 2008-ലെ ആഗോളമാന്ദ്യമുണ്ടാക്കിയ തകർച്ചയിൽനിന്ന് കരകയറുംമുന്നെ, മറ്റൊരു ആഘാതം കൂടിവന്നാൽ എങ്ങനെ നേരിടുമെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ വെളിപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ ഇൻഡസ്ട്രിയൽ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്‌സായ ഡൗ ജോൺസ് ഒറ്റദിവസം കൊണ്ട് 1200 പോയന്റ് ഇടിഞ്ഞു. 2.18 ശതമാനം ഇടിവാണ് ഡൗ ജോൺസിലുണ്ടായത്.
വെള്ളിയാഴ്ച മുതൽ സ്‌റ്റോക്ക് മാർക്കറ്റിൽ തുടരുന്ന തണുപ്പൻ പ്രതികരണമാണ് തിങ്കളാഴ്ച കനത്ത ആഘാതമുണ്ടാക്കിയത്. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ് ഉണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്ന ദിവസം വാൾസ്ട്രീറ്റിലുണ്ടായ തകർച്ചയ്ക്കുശേഷം ഓഹരി വിപണിയിലുണ്ടായ ഏറ്റവും മോശം ദിവസമായി ഇതുമാറി. ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ച നിക്ഷേപകർക്കിടയിലും കനത്ത ആശങ്ക വിതച്ചിട്ടുണ്ട്.