- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 താരങ്ങളുടെ സുരക്ഷ പിൻവലിച്ചു; ഷാരൂഖിന്റെയും അമിറിന്റെയും സുരക്ഷ വെട്ടിക്കുറച്ചു; പ്രതാപം കാട്ടാൻ പൊലീസ് സുരക്ഷയിൽ കറങ്ങിയ ബോളിവുഡ് താരങ്ങൾക്ക് തിരിച്ചടി
പോലീസ് സുരക്ഷയിൽ ആരാധകർക്ക് നടുവിലൂടെ കറങ്ങിനടന്ന ബോളിവുഡ് താരങ്ങൾക്കും സംവിധായകർക്കും ഇനി സ്വന്തം ചെലവിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാം. ബോളിവുഡിലെ 25 പ്രമുഖരുടെ സുരക്ഷ പൊലീസ് പിൻവലിച്ചു. സൂപ്പർത്താരങ്ങളായ ഷാരൂഖിന്റെയും ആമിർ ഖാന്റെയും സുരക്ഷ മുംബൈ പൊലീസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. അനാവശ്യമായ സുരക്ഷ ആർക്കും നൽകേണ്ടെന്ന
പോലീസ് സുരക്ഷയിൽ ആരാധകർക്ക് നടുവിലൂടെ കറങ്ങിനടന്ന ബോളിവുഡ് താരങ്ങൾക്കും സംവിധായകർക്കും ഇനി സ്വന്തം ചെലവിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാം. ബോളിവുഡിലെ 25 പ്രമുഖരുടെ സുരക്ഷ പൊലീസ് പിൻവലിച്ചു. സൂപ്പർത്താരങ്ങളായ ഷാരൂഖിന്റെയും ആമിർ ഖാന്റെയും സുരക്ഷ മുംബൈ പൊലീസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.
അനാവശ്യമായ സുരക്ഷ ആർക്കും നൽകേണ്ടെന്ന തീരുമാനത്തിലാണ് ഈ നടപടിയെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെത്തുടർന്നാണ് അമിർ ഖാനും ഷാരൂഖ് ഖാനും കൂടുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. അത് ഇനി ആവശ്യമില്ലെന്ന് പൊലീസ് തീരുമാനിച്ചു.
2013 മുതൽ ഷാരൂഖ് ഖാന് പൊലീസ് കൂടുതൽ സംരക്ഷണം നൽകുന്നുണ്ട്. ആമിറിന് നവംബർ മുതൽക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ, സായുധ പൊലീസിന്റെയും കവചിത വാഹനങ്ങളുടെയും സുരക്ഷ പിൻവലിച്ച മുംബൈ പൊലീസ്, ഇരുവർക്കും രണ്ട് സായുധ കോൺസ്റ്റബിൾമാരുടെ സുരക്ഷമാത്രമാകും മേലിൽ നൽകുക.
40-ഓളം ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് മുംബൈ പൊലീസ് സംരക്ഷണം നൽകുന്നത്. എന്നാൽ അത് ശരിയായ ഭീഷണി നിലനിൽക്കുന്ന 15 പേർക്കുമാത്രമായി ചുരുക്കുകയാണ് പൊലീസ് ഇപ്പോൾ ചെയ്തത്. പൊലീസ് സേനയെ അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
സംവിധായകരായ വിധു വിനോദ് ചോപ്ര, രാജ്കുമാർ ഹിറാനി, ഫറാ ഖാൻ, നിർമ്മാതാക്കളായ കരിം മൊറാനി, അലി മൊറാനി തുടങ്ങിയവർക്ക് നൽകിയിരുന്ന സുരക്ഷ പൂർണമായും പിൻവലിച്ചു. തുടർന്നും സുരക്ഷ ലഭിക്കുന്ന താരങ്ങളിൽ അക്ഷയ് കുമാർ, നിർമ്മാതാക്കളായ മുകേഷ് ഭട്ട്, മഹേഷ് ഭട്ട് എ്‌നിവർ ഉൾപ്പെടുന്നു. അധോലോകത്തുനിന്നും തീവ്രവാദ സംഘടനകളിൽന്നും ഭീഷണിയുള്ളതിനാലാണിത്.