- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധുവായ 500, 1000 രൂപ നോട്ടുകൾ മാറ്റിവാങ്ങേണ്ടതെങ്ങനെ? സമർപ്പിക്കേണ്ട ഫോം ഡൗൺലോഡ് ചെയ്യാം; നോട്ടുകൾ എങ്ങനെ മാറ്റാമെന്ന് വ്യക്തമാക്കുന്ന ചാർട്ടും കാണാം
തിരുവനന്തപുരം: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിവാങ്ങാൻ നാളെമുതൽ അവസരമുണ്ടാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതിനായി മിക്ക ബാങ്കുകളും പ്രത്യേക കൗണ്ടർ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ അക്കൗണ്ടില്ലാത്ത ശാഖകളേയും സമീപിക്കാം. ഇതിനായി പ്രത്യേകം ഫോമിൽ പേര്, നോട്ടിന്റെ ഡിനോമിനേഷൻ എന്നിവയുൾപ്പെടെ നൽകണം. നിങ്ങളുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും അതിന്റെ രേഖ സമർപ്പിക്കുകയും വേണം. തുടക്കത്തിൽ ഒരാൾക്ക് ദിവസം 4000 രൂപവരെ മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ഈ മാസം 24 വരെ അക്കൗണ്ടിൽ നിന്ന് ദിവസം 10,000 രൂപയും ആഴ്ചയിൽ പരമാവധി 20,000 രൂപയും പിൻവലിക്കാം. എസ്‌ബിഐ പ്രധാന ശാഖകളിലെല്ലാം നാളെ കൂടുതൽ കൗണ്ടറുകൾ തുറക്കും. ഇല്ലാതായ കറൻസി മാറ്റിവാങ്ങാൻ കൂടുതൽ തിരക്ക് നാളെ അനുഭവപ്പെടുമെന്നാണ് സൂചന. സ്വന്തം അക്കൗണ്ടുള്ള ശാഖകളിൽ പണം മാറ്റിവാങ്ങുന്നതാകും കൂടുതൽ എളുപ്പമെന്നാണ് നിലവിൽ അറിയുന്നത്. ഇന്
തിരുവനന്തപുരം: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിവാങ്ങാൻ നാളെമുതൽ അവസരമുണ്ടാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതിനായി മിക്ക ബാങ്കുകളും പ്രത്യേക കൗണ്ടർ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ അക്കൗണ്ടില്ലാത്ത ശാഖകളേയും സമീപിക്കാം. ഇതിനായി പ്രത്യേകം ഫോമിൽ പേര്, നോട്ടിന്റെ ഡിനോമിനേഷൻ എന്നിവയുൾപ്പെടെ നൽകണം. നിങ്ങളുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും അതിന്റെ രേഖ സമർപ്പിക്കുകയും വേണം. തുടക്കത്തിൽ ഒരാൾക്ക് ദിവസം 4000 രൂപവരെ മാറ്റിയെടുക്കാം.
സ്വന്തം അക്കൗണ്ടുള്ള ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ഈ മാസം 24 വരെ അക്കൗണ്ടിൽ നിന്ന് ദിവസം 10,000 രൂപയും ആഴ്ചയിൽ പരമാവധി 20,000 രൂപയും പിൻവലിക്കാം. എസ്‌ബിഐ പ്രധാന ശാഖകളിലെല്ലാം നാളെ കൂടുതൽ കൗണ്ടറുകൾ തുറക്കും. ഇല്ലാതായ കറൻസി മാറ്റിവാങ്ങാൻ കൂടുതൽ തിരക്ക് നാളെ അനുഭവപ്പെടുമെന്നാണ് സൂചന.
സ്വന്തം അക്കൗണ്ടുള്ള ശാഖകളിൽ പണം മാറ്റിവാങ്ങുന്നതാകും കൂടുതൽ എളുപ്പമെന്നാണ് നിലവിൽ അറിയുന്നത്. ഇന്ന് ബാങ്കുകൾക്ക് അപ്രതീക്ഷിത അവധിയായതോടെ നാളെ ബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടേക്കുമെന്നാണ് സൂചനകൾ.
അതേസമയം മൂന്നുദിവസം എടിഎമ്മുകൾ പ്രവർത്തിപ്പിക്കേണ്ടെന്ന് ചില സ്വകാര്യ ബാങ്കുകൾ വിവിധ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ടാകും.
പഴയ നോട്ടുകൾ മാറ്റാൻ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകുന്നതിനൊപ്പം ഐഡന്റിറ്റ്ി കാർഡും ഹാജരാക്കണം. ആധാർ, ഇലക്ഷൻ ഐഡി, പാൻകാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പ് കാർഡ് തുടങ്ങിയവ നൽകാം.
പണം മാറ്റിവാങ്ങുമ്പോൾ സമർപ്പിക്കേണ്ട ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നാളെ മുതൽ ഡിസംബർ പത്തുവരെ നിങ്ങളുടെ കൈവശമുള്ള നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാമെന്ന് വ്യക്തമാക്കുന്ന ചാർട്ട് ചുവടെ
പണം മാറ്റിവാങ്ങുമ്പോൾ സമർപ്പിക്കേണ്ട ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക