തിരുവനന്തപുരം: സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർകൂടിയായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയെ ഇന്ന് മൊബൈൽ ഫോണിൽ വിളിച്ച് പരാതി നൽകിയത് 154 പേർ. ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി ഇന്ന് 128 പരാതികൾ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. ഇന്ന് വൈകിട്ട് എട്ടുമണിവരെയുള്ള കണക്കാണിത്.

സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ 9497999955. ഗാർഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഫോൺ 9497996992.