ന്ത്യൻ നായകൻ ധോനിയും ബാഹുബലിയായ പ്രഭാസും പ്രേക്ഷകരുടെ ചങ്കാണെങ്കിലും ദുൽഖർ എന്ന് കേട്ടാൽ ഇവർക്കൂം മുട്ടിടിക്കും. ഡിക്യു എന്ന മലയാളത്തിന്റെ ഈ യുവതാരം അഭിനയ ശേഷി കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ദക്ഷിണേന്ത്യയ്ക്ക് പ്രിയപ്പെട്ടവനാണ്. ഡിക്യുവിന്റെ ഈ പ്രേക്ഷക പ്രീതിയാണ് ധോനിയേയും പ്രഭാസിനെയും പിന്നിലാക്കി മോസ്റ്റ് ഡിസൈറബിൽ മെൻ പട്ടികയുടെ മുന്നിൽ എത്തിച്ചത്. പട്ടികയിൽ 14-ാം സ്ഥാനത്താണ് ആരാധകരുടെ ഡിക്യു.

ദുൽഖറിന് മുന്നിൽ ഇടം നേടാൻ മലയാളത്തിൽ നിന്നും ഒരു താരത്തിനും കഴിഞ്ഞിട്ടില്ല. ബോളിവുഡ് താരം ജോൺ എബ്രഹമാണ് 15-ാം സ്ഥാനത്ത്. ഓൺലൈൻ പോളിങ്ങിലൂടെ നടത്തുന്ന സർവയിൽ 2016 ലെ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ഥാനത്ത് മിസ്റ്റർ വേൾഡ് ആയ രോഹിത് ഖണ്ഡേൽവാളും രണ്ടാം സ്ഥാനത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമാണ്.

ദക്ഷിണേന്ത്യയിൽ നിന്നും മഹേഷ് ബാബു മാത്രമാണ് ദുൽഖറിന് പുറമെ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം ദുൽഖർ ലിസ്റ്റിൽ 41ാം സ്ഥാനത്തായിരുന്നു. ബോളിവുഡിലെ മിന്നും താരം ജോൺ എബ്രഹാം (15), ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ ധോണി (18), ബാഹുബലിയിലെ പ്രഭാസ് (22), റാണ ദഗുബട്ടി (24) എന്നിവരെല്ലാം ദുൽഖിന് പിന്നിലാണ്.