- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഡോ.നജീബ് മുഹമ്മദിന് ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം
ദുബൈ. അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ.നജീബ് മുഹമ്മദിന് ബെയ്‌റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ പരിഗണിച്ചാണ് ഡോ. നജീബിനെ ഫെഡറേഷനിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ, ഗവേഷകർ, അദ്ധ്യാപകർ, ഗ്രന്ഥകാരന്മാർ, സ്‌പെഷ്യലിസ്റ്റുകൾ, അറബി ഭാഷയിൽ താൽപ്പര്യമുള്ളവർ തുടങ്ങിയവരുടെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്റർനാഷണൽ അറബിക് ഫെഡറേഷൻ. അറബി ഭാഷയ്ക്കുള്ള ഇന്റർനാഷണൽ കൗൺസിലിന്റെ പൊതുസഭയിൽ അംഗമായ ഇന്റനാഷണൽ ഫെഡറേഷനിൽ ഇന്ത്യക്കാരടക്കം ധാരാളം അംഗങ്ങളുണ്ട് .
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അൻസാർ സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന അബുൽ ജലാൽ മൗവലിയുടെ മകനായ ഡോ. നജീബ് യു. എ. ഇ. യിൽ നിന്നാണ് അറബി ഭാഷയിൽ ഉപരിപഠനം നടത്തിയത്. അറബി അദ്ധ്യാപകരിൽ നിന്നും ഭാഷ പഠിച്ചതിന് പുറമേ ഇത്തിസാലാത്ത്, ദുബൈ ഇസ് ലാമിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ ദീർഘകാലം സേവനം ചെയ്തത് അറബി ഭാഷയിൽ പ്രാവീണ്യം നേടുവാൻ സഹായിച്ചു.
വിദ്യാഭ്യാസ പ്രവർത്തനം പിതാവിന്റെ പാരമ്പര്യമായി കൊണ്ടുനടക്കുന്ന ഡോ. നജീബ് സാമൂഹ്യ രംഗത്തും ശ്രദ്ധേയനാണ്. യു. എ. ഇ. യിലെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ അറബി ഭാഷാ ക്ളാസുകൾ നടത്തിയ അദ്ദേഹം സജീവമായ ഇടപെടലുകളിലൂടെ ഭാഷയും സാഹിത്യവും പ്രോൽസാഹിപ്പിക്കുന്നതിൽ എന്നും ബദ്ധശ്രദ്ധനാണ്. അജ്മാൻ സിറ്റി കോളേജിലെ ഭാഷ വിഭാഗം മേധാവിയായ ഡോ. നജീബ് കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി യു. എ. ഇ. യിലാണ് . സറീനയാണ് ഭാര്യ. നാദിർ, ഹമദ്, സുംന എന്നിവർ മക്കളാണ് .